ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: ഇന്ത്യക്ക് ആദ്യ റൗണ്ട് കടുപ്പം
ദുബൈ: അടുത്ത വര്‍ഷം ജനുവരിയില്‍ അരങ്ങേറുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ തീരുമാനമായി. 24 ടീമുകളെ ആറ് വീതം ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് പോരാട്ടം.
ഇന്ത്യ എ ഗ്രൂപ്പിലാണ്. കടുത്ത എതിരാളികളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. തായ്ലന്ഡ്, ബഹ്റൈന്‍, യു.എ.ഇ ടീമുകളാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ എതിരാളികള്‍. 2019 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യു.എ.ഇയിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഗ്രൂപ്പ് ബിയില്‍ ആസ്ത്രേലിയ, സിറിയ, ഫലസ്തീന്, ജോര്‍ദാന്‍ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് സിയില്‍ ദക്ഷിണ കൊറിയ, ചൈന, കിര്‍ഗിസ്ഥാന്‍, ഫിലിപ്പൈന്‍സ്. ഗ്രൂപ്പ് ഡിയില്‍ ഇറാന്, ഇറാഖ്, വിയറ്റ്നാം, യെമന്‍. ഗ്രൂപ്പ് ഇയില്‍ സഊദി അറേബ്യ, ഖത്തര്‍, ലെബനാന്, ഉത്തര കൊറിയ. ഗ്രൂപ്പ് എഫില്‍ ജപ്പാന്, ഉസ്ബെകിസ്ഥാന്, ഒമാന്‍, തുര്‍ക്മെനിസ്ഥാന്‍ ടീമുകളും മത്സരിക്കും.
ആദ്യ റൗണ്ടിലെ എതിരാളികള്‍ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ താഴെയാണെങ്കിലും തായ്ലന്ഡ്, ബഹ്റൈന്‍ ടീമുകള്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന ടീമുകളാണ്. 2011ലും ബഹ്റൈന്‍ ഇന്ത്യക്കൊപ്പം ഒരേ ഗ്രൂപ്പിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."