വിദ്യാലയ പരിസരങ്ങളില്‍ ലഹരിമരുന്ന് വില്‍പന; നാലുപേര്‍ പിടിയില്‍
കൊച്ചി: നഗരത്തിലെ കോളജ് കാംപസുകളിലേക്ക് ഹാഷിഷ്, കാഞ്ചാവ്, മുന്തിയ ഇനം വിദേശമദ്യം, ഗോവന്‍ നിര്‍മിത വാറ്റ് ചാരായം എന്നിവ ഉള്‍പ്പെടെയുള്ള ലഹരി വസ്തുകള്‍ എത്തിച്ച് നല്‍കുന്ന നാലംഗ സംഘം കൊച്ചി സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായി.
ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി ആഷ്‌ലി (26), കലൂര്‍ പൊറ്റകുഴി സ്വദേശികളായ വിപിന്‍ (20), അശ്വിന്‍(20), വിവേക് (20) എന്നിവരാണ് യഥാക്രമം സെന്‍ട്രല്‍, എളമക്കര സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നും ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോര്‍ജിന്റ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ പിടിയിലായത്.
ഇവരില്‍ നിന്നും കോളജ് പരിസരങ്ങളില്‍ വിതരണത്തിനായി എത്തിച്ച നിരവിധ പാക്കറ്റ് ഹാഷിഷ്, കഞ്ചാവ്, എട്ട് കുപ്പി വിദേശമദ്യം, ഏഴ് കുപ്പി ഗോവന്‍ ഫെനി മുതലായവ പിടികൂടി. ന്യൂജെന്‍ സ്‌പോര്‍ട്ട്‌സ് ബൈക്കുകളില്‍ വിദ്യാലയ പരിസരങ്ങളില്‍ ചുറ്റി സഞ്ചരിക്കുന്ന ഇവര്‍ സ്‌കൂളിലെ ഇടവേള സമയങ്ങളില്‍ ആയിരുന്നു ലഹരിമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യ്തിരുന്നത്.
ഇതില്‍ ഹാഷിഷും, ഫെനിയും ഗോവയില്‍ നിന്നും കഞ്ചാവ് കമ്പത്ത് നിന്നുമാണ് സംഘം എത്തിച്ചിരുന്നത്. സെന്‍ട്രല്‍ സി.ഐ. അനന്തലാല്‍, ഷാഡോ എസ്.ഐ.വിപിന്‍, എളമക്കര എസ്.ഐ.പ്രജീഷ് ശശി, ഷാഡോ പോലീസുകാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."