വെളിച്ചം വിഴുങ്ങി ലഹരിമാഫിയ
സോളാര്‍ വിളക്കുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ടൂറിസം പദ്ധതി പ്രദേശം ലഹരിവില്‍പ്പനക്കാരുടെ ഇടത്താവളമായി മാറിപഴയങ്ങാടി. ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വയലപ്ര ടൂറിസം പദ്ധതിയിലെ ചെമ്പല്ലികുണ്ട് പാലം മുതല്‍ വയലപ്ര ടൂറിസം പദ്ധതി പ്രദേശം വരെ റോഡരികില്‍ സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ മിഴിയടച്ചു. പദ്ധതിയുടെ ഭാഗമായി നാല്‍പതോളം സോളാര്‍ വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചത്.
ഇതില്‍ 36 വിളക്കുകള്‍ പ്രവര്‍ത്തനരഹിതമാണ്. കൂടാതെ 16 സോളാര്‍ വിളക്കുകളുടെ ബാറ്ററി മോഷണം പോകുകയും ചെയ്തു. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ നോക്കുകുത്തിയായിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
സോളാര്‍ വിളക്കുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ടൂറിസം പദ്ധതി പ്രദേശം ലഹരിവില്‍പ്പനക്കാരുടെ ഇടത്താവളമായി മാറി. സഹികെട്ട നാട്ടുകാര്‍ ഇവര്‍ക്കെതിരെ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ ചെമ്പല്ലിക്കുണ്ട് റോഡ് മുതല്‍ വയലപ്ര ടൂറിസം പദ്ധതി പ്രദേശം വരെ ഇരുട്ടില്‍ തപ്പിയുളള യാത്ര ഏറെ ദുഷ്‌കരമാണെന്നു യാത്രക്കാര്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ സോളാര്‍ വിളക്കുകളാണ് പദ്ധതി പ്രദേശത്ത് സ്ഥാപിച്ചെതെന്നും പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം കഴിയുമ്പോഴേക്കും ഇതു പ്രവര്‍ത്തനരഹിതമായത് അന്വേഷിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."