HOME
DETAILS

ആര്‍ട്ട് ഡീ ടൂര്‍ നാളെ ആലപ്പുഴയില്‍

  
backup
May 05 2018 | 03:05 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a1%e0%b5%80-%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%86%e0%b4%b2

 

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീ ടൂര്‍ നാളെ ജില്ലയില്‍ സഞ്ചരിക്കും. ഇന്ന് രാത്രി ഏഴിന് കായംകുളത്ത് എത്തിച്ചേരുന്ന ആര്‍ട്ട് ഡീ ടൂര്‍ ഞായറാഴ്ച രാവിലെ 9.30ന് ഹരിപ്പാട്, 11ന് അമ്പലപ്പുഴ, വൈകിട്ട് നാലിന് ആലപ്പുഴ, ആറിന് കലവൂര്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് രാത്രി ഏഴിന് ചേര്‍ത്തലയില്‍ സമാപിക്കും. തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്ന ആര്‍ട്ട് ഡീ ടൂര്‍ മെയ് 14ന് കാഞ്ഞങ്ങാടാണ് സമാപിക്കുന്നത്.
മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാര്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തില്‍ മാത്രം സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസിനുള്ളില്‍ ഒരുക്കിയിട്ടുള്ള മള്‍ട്ടിമീഡിയ കലാപ്രദര്‍ശനമാണ് ആര്‍ട്ട് ഡീ ടൂറിന്റെ പ്രധാന ആകര്‍ഷണം.
സീറ്റുകള്‍ മുഴുവനും എടുത്തുമാറ്റിയാണ് ബസിന്റെ ഇരുനിലയിലും പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. താഴത്തെ നിലയില്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഇന്‍സ്റ്റലേഷനാണ്. മുകള്‍ നിലയില്‍ ഫോട്ടോകളും ചിത്രങ്ങളും ഹ്രസ്വചലനചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവ് ജി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം രൂപകല്‍പന ചെയ്ത് പ്രദര്‍ശനവും ഇന്‍സ്റ്റേലേഷനും സജ്ജീകരിച്ചിരിക്കുന്നത്. ഇരുപതിലേറെ കലാകാരന്മാര്‍ നാടകം, നാടന്‍ പാട്ടുകള്‍, തല്‍സമയ ചിത്രരചന തുടങ്ങിയവയുമായി ഡബിള്‍ ഡക്കര്‍ ബസിനെ അനുഗമിക്കുന്നുണ്ട്.
രണ്ടുനിലകളുള്ള ബസ് എയര്‍ കണ്ടീഷന്‍ ചെയ്താണ് കലാപ്രദര്‍ശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് അഭിപ്രായ സര്‍വേ, ലൈവ് പെര്‍ഫോമന്‍സുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക യാത്രയാണിതെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago