സാംസ്‌കാരിക അധിനിവേശം പുതിയ വെല്ലുവിളി: വൈശാഖന്‍
തലശ്ശേരി: കോര്‍പ്പറേറ്റുകളും മത വര്‍ഗിയ ശക്തികളും ചേര്‍ന്ന് നടത്തുന്ന സാംസ്‌ക്കാരിക അധിനിവേശമാണ് പുതിയ കാലത്തിന്റെ പ്രധാന വെല്ലുവിളിയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച 'യു.പി ജയരാജ് ഓര്‍മ' എന്ന പേരില്‍ തലശ്ശേരി ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ചെറുകഥാ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് മാധ്യമങ്ങളെയും അച്ചടി മാധ്യമങ്ങളെയും ഉപയോഗിച്ച് കോര്‍പറേറ്റുകള്‍ നമ്മുടെ മനസിനെ പരുവപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത വനിതാ സംഗമത്തില്‍ പങ്കെടുത്ത കേരളത്തിലെ സ്ത്രീകളെ മാറ്റി നിര്‍ത്തിയത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. കോര്‍പറേറ്റു വിപണിയും മതവര്‍ഗീയതയും കൈകോര്‍ത്ത് നമ്മുടെ മനസിനെ നിയന്ത്രിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഏകവഴി ഈ സര്‍ഗാത്മകത മാത്രമാണെന്നും വൈശാഖന്‍ ചൂണ്ടിക്കാട്ടി. എം.കെ മനോഹരന്‍ അധ്യക്ഷനായി. അനുമോദന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.എന്‍ ഷംസീര്‍ എം.എല്‍.എ, ഡോ.കെ.പി മോഹനന്‍, ഡോ.ഖദീജ മുംതാസ്, പൊന്ന്യം ചന്ദ്രന്‍, ടി.എം ദിനേശന്‍, മുകുന്ദന്‍ മഠത്തില്‍ സംസാരിച്ചു. ശില്‍പശാല ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."