ജില്ലാകോടതി പാലം: ഗതാഗതക്കുരുക്ക് മുറുകുന്നു; വീര്‍പ്പുമുട്ടി നഗരം
ആലപ്പുഴ: നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ലാക്കോടതി പാലം കൂടുതല്‍ ഗതാഗതക്കുരുക്കിലേക്ക്. പാലത്തിന് സമീപം എത്തപ്പെടുന്ന വാഹനയാത്രക്കാര്‍ നഗരത്തിന്റെ തെക്കേ അറ്റത്ത് എത്തണമെങ്കില്‍ അല്‍പ്പം പാടുപെടും.
ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുന്ന പാലത്തിലെ ട്രാഫിക്ക് നിയന്ത്രണം പാഴ്‌വേലയാകുന്നു. പൊലിസിന്റെയും ഹോംഗാര്‍ഡിന്റെയും നേതൃത്വത്തിനല്‍ ട്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനപ്പെരുപ്പവും അനധികൃത റോഡ് കൈയേറ്റവും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിനെ മറികടക്കാന്‍ പാലത്തിന് കഴിയുന്നില്ല.
നഗരത്തിന് വടക്കുനിന്ന് വരുന്ന വാഹനങ്ങളാണ് പ്രധാനമായും ഈ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. മണ്ണഞ്ചേരി, പുന്നമട ഭാഗങ്ങളില്‍നിന്നുള്ള സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ നഗരത്തിലേക്ക് കടക്കുന്നത് ജില്ലാക്കോടതി പാലത്തിലൂടെയാണ്. നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പുന്നമടയിലേക്ക് പോകാനുള്ള വിനോദ സഞ്ചാരികള്‍ക്കും ജില്ലാക്കോടതി പാലത്തിനെ ആശ്രയിക്കണം. ഇത് കൂടാതെ ജില്ലാക്കോടതി, നാലോളം സ്‌കൂളുകള്‍, താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ വന്നുപോകുന്നവരും ചേരുമ്പോള്‍ ജില്ലാക്കോടതി പാലത്തിന്റെ അവസ്ഥ ദയനീയമാണ്.
15 മുതല്‍ 20 മിനിട്ടുവരെ നഷ്ടപപ്പെടുത്തിയാണ് ഈ പാലം വഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. ആളുകളുടെയും വാഹനങ്ങളുടെയും തിരക്കിനൊപ്പം റോഡിന് ഇരുവശവുമുള്ള വഴിയോര കച്ചവടക്കാരും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവ നിയന്ത്രിക്കാന്‍ കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും നിയമം കടലാസിലൊതുങ്ങുന്നു.
തിരക്കിനൊപ്പം റോഡ് മര്യാദ പാലിക്കാത്ത തരത്തിലുള്ള ഡ്രൈവിങും പാര്‍ക്കിങും കൂടിയാകുമ്പോള്‍ ആലപ്പുഴയുടെ ശാപമായ ഗതാഗതക്കുരുക്കിന് ജില്ലാക്കോടതി പാലവും പരിസരവും ആക്കം കൂട്ടുന്നു. നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ ജില്ലാക്കോടതി പാലത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 90 കോടിരൂപയുടെ ബൃഹത്ത് പദ്ധതി പരിഗണനയിലാണ്.
ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തയ്യാറാക്കിയ ഇത്തരം ബൃഹത്ത് പദ്ധതിയിലൂടെ മാത്രമേ നഗരത്തിലെ ജില്ലാക്കോടതി പാലത്തിലേത് പോലെയുള്ള ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകൂ. പദ്ധതി ഉടനടി നടപ്പിലാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കാണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."