കര്‍ത്തവ്യ ബോധം പ്രാസ്ഥാനിക വിജയത്തിന് നിദാനം: ശറഫുദ്ദീന്‍ മൗലവി വെന്മേനാട്
തൃശൂര്‍: ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഓരാരുത്തരും കര്‍ത്തവ്യ ബോധത്തോടെ നിര്‍വ്വഹിക്കുക എന്നതാണു പ്രാസ്ഥാനിക വിജയത്തിന്റെ അടിത്തറയെന്നു സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട് പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദംകുളം നിയോജക മണ്ഡലത്തില്‍ നടത്തിയ സംഘടനാ അദാലത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ പോരായ്മകള്‍ ചൂണ്ടി കാണിക്കുന്നതിനോടൊപ്പം സ്വന്തം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഒരു യഥാര്‍ഥ സംഘാടകന്‍ തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് കുന്ദംകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം.എം അബു മുസ്്‌ലിയാര്‍ , ജില്ലാ സെക്രട്ടറിമാരായ ശംസുദ്ദീന്‍ വില്ലന്നൂര്‍, എം.എച്ച് നൗഷാദ്, ഹനീഫ മുസ്്‌ലിയാര്‍, മുഹമ്മദ് മാസ്റ്റര്‍ ആദൂര്‍, ഹക്കീം ബാഖവി, ഖാദര്‍ മുസ്്‌ലിയാര്‍, ഹംസ ചിറമനേങ്ങാട്, ഷാജഹാന്‍ മൗലവി, മുഹമ്മദ് ഹനീഫ മുസ്്‌ലിയാര്‍ വടുതല, ഇ.എം.കുഞ്ഞുമോന്‍ ഹാജി, മൊയ്തുണ്ണി ഹാജി സംബന്ധിച്ചു. ഇന്നു രാവിലെ പത്തിനു പുതുക്കാട് മണ്ഡലം അദാലത്ത് വരന്തരപ്പിള്ളി നൂറുല്‍ ഹുദ ഹയര്‍ സെക്കന്ററി മദ്‌റസയിലും രണ്ടിനു മാരേക്കാട് ഹമദാനി സെന്ററില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലം അദാലത്തും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."