HOME
DETAILS

സലഫിസവും ഫാസിസവും ലോകത്ത് അസ്വസ്ഥത വര്‍ധിപ്പിക്കുന്നു: ബഷീര്‍ ഫൈസി ദേശമംഗലം

  
backup
May 05 2018 | 04:05 AM

%e0%b4%b8%e0%b4%b2%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4

 

തളി: ലോകത്തിന് സമാധാനം കെടുത്തുന്ന കക്ഷികളായി ഫാഷിസവും സലഫിസവും ജൂതായിസവും മാറിയിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു. സലഫിസത്തിന്റെ വാക്താക്കള്‍ ലോകത്ത് ചെയ്തുകൊണ്ടിരിക്കുന്ന തിന്മകള്‍ക്ക് ഇസ്്‌ലാമികമായി ഒരു ബന്ധവും ഇല്ല. ഇസ്‌ലാമിനെ ലോകത്ത് തെറ്റിധരിപ്പിക്കുകയും വിശ്വസികളുടെ കര്‍മ്മങ്ങളില്‍ പുതിയത് കൂട്ടിചേര്‍ക്കുകയും ചെയ്യുന്ന സലഫിസത്തിന്റെ വകബേധങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കാന്‍ ആരും കൂട്ടുനില്‍ക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശമംഗലം മേഖല എസ്.കെ.എസ്.എസ്.എഫ് തളി സെന്ററില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം നാട്ടിക വി. മൂസമുസ്്‌ലിയാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എസ്.കെ.ജെ.എം ദേശമംഗലം റെയ്ഞ്ച് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഇസ്തിഖാമ കണ്‍വീനര്‍ എം.ടി. അബൂബക്കര്‍ ഫൈസി മുഖ്യപ്രാഭഷണം നിര്‍വ്വഹിച്ചു. നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ആദര്‍ശ സമ്മേളനം സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്ന. സമസ്ത ജംഇയ്യത്തുള്‍ ഖുത്ത്ബാഹ് സംസ്ഥാന ട്രഷറര്‍ ഉസ്താദ് സുലൈമാന്‍ ദാരിമി ഏലംകുളം അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിച്ചു.
സയ്യിദ് അഹമ്മദ് കോയതങ്ങള്‍ തലശ്ശേരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഷെഹീര്‍ ദേശമംഗലം സമസ്ത ആദര്‍ശ ക്യാമ്പയിന്റെ കര്‍മ്മപദ്ധതി അവതരിപ്പിച്ചു.
മലബാര്‍ എന്‍ഞ്ചിനീയറിംഗ് കോളജ് ചെയര്‍മാന്‍ കെ.എസ് ഹംസ, ചെറുതുരുത്തി നൂറുള്‍ ഹുദ യത്തീംഖാന വര്‍ക്കിംഗ് പ്രസിഡന്റ് എം.പി കുഞ്ഞികോയതങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ 2018 ലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായി തിരഞ്ഞെടുത്ത ഖത്തര്‍ ചാപ്റ്റര്‍ വിഖായ തൃശ്ശൂര്‍ ജില്ല കണ്‍വീനര്‍ മുഹമ്മദ് അലി മുള്ളൂര്‍ക്കരയെയും, പട്ടിക്കാട് ജാമിഅയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ യുവ പണ്ഡിതന്‍ താജുദ്ധീന്‍ ഫൈസി വരവൂരിനെയും, എസ്.എം.എഫ് ജില്ലാ ഉപാദ്ധ്യക്ഷന്‍ ടി.എസ് മമ്മി, സംഘാടകസമിതി ചെയര്‍മാന്‍ കെ.എസ് അലി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. എസ്.എം.എഫ് മേഖലാ പ്രസിഡന്റ് അബ്ദുല്ല കോയതങ്ങള്‍, എസ്.കെ.എസ്.എസ്.എഫ്. സഹചാരി ജില്ലാ കണ്‍വീനര്‍ ശാഹിദ് കോയതങ്ങള്‍, മേഖലാ പ്രസിഡന്റ് ഫായിസ് തങ്ങള്‍, തളി മഹല്ല് ഖത്തീബ് മുദ്‌രീസ് ഉസ്താദ് ഫെസന്‍ മദനി, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബാദുഷ അന്‍വരി, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സിദ്ദിഖ് ഫൈസി മങ്കര, എസ്.എം.എഫ്. ദേശമംഗലം മേഖലാ സെക്രട്ടറി സി.എം മുഹമ്മദ് കാസിം, എസ്.വൈ.എസ് ചേലക്കര മണ്ഡലം സെക്രട്ടറി ഉസ്മാന്‍ മുസ്‌ലിയാര്‍ ആറ്റൂര്‍, മുള്ളൂര്‍ക്കര മേഖലാ സെക്രട്ടറി മൊയ്ദീന്‍ കുഞ്ഞുമാസ്റ്റര്‍, സമസ്ത ജംഇയ്യത്തുള്‍ ഖുത്തബാഹ് വടക്കാഞ്ചേരി മേഖല സെക്രട്ടറി ബഷീര്‍ ബാഖവി കൂട്ടുപാത, എസ്.കെ.ജെ.എം മുള്ളൂര്‍ക്കര റെയ്ഞ്ച് സെക്രട്ടറി സുലൈമാന്‍ മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എം അബ്ദുല്‍ സലാം, എസ്.എം.എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ കല്ലേപാടം, തളി മഹല്ല് പ്രസിഡന്റ് പി മുഹമ്മദ്കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ടി.കെ മൊയ്തീന്‍കുട്ടി പ്രസംഗിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ ഷെബീര്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.ഇ ഇസ്മയില്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago