ഘടക സ്ഥാപനങ്ങള്‍ക്കെല്ലാം ആസ്ഥാനമൊരുക്കി ബ്ലോക്ക് പഞ്ചായത്ത്
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഘടക സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രവും സൗകര്യപ്രദവുമായ കെട്ടിടങ്ങള്‍ നിര്‍മിച്ച് ഓഫിസ് പ്രവര്‍ത്തനം സുഗമമാക്കിയിരിക്കുന്നു. കൃഷി ഉപഡയരക്ടറുടെ ഓഫിസ്, എല്‍.എസ്.ജി.ഡി സബ്ഡിവിഷന്‍ ഓഫിസ്, പട്ടികജാതി വികസന കാര്യാലയം, ക്ഷീര വികസന യൂനിറ്റ് ഓഫിസ്, വികസന വിദ്യാകേന്ദ്രം, ഐ.സി.ഡി.എസ് ഓഫിസ്, വ്യവസായ വികസന ഓഫിസ്, എന്‍.ആര്‍.ജി.എസ് കാര്യാലയം എന്നിവക്കെല്ലാം വിശാലമായ സൗകര്യമാണ് ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയിട്ടുള്ളത്.
1984 മുതല്‍ കടമ്പഴിപുറത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസിനാണ് അവസാനമായി സൗകര്യമൊരുക്കിയിട്ടുള്ളത്.
2015-16ലെ പഞ്ചായത്ത് ശശാക്തീകരണ്‍ അവാര്‍ഡുതുകയില്‍ നിന്നുള്ള പത്തുലക്ഷം രൂപയുള്‍പ്പെടെ നാല്‍പതു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഐ.സി.ഡി.എസ് ഓഫിസ് ഉദ്ഘാടനം 14ന് വൈകിട്ട് 3.30ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണിഅധ്യക്ഷനാകും. ശേഷിക്കാരുടെ വിവരങ്ങളടങ്ങിയ ഡയരക്ടറി യുടെ പ്രകാശനം മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് അങ്കണവാടികളില്‍ ഒരുക്കുന്ന വായനാ കോര്‍ണര്‍ 'സ്‌നേഹിത' യിലേക്കുള്ള പുസ്തകവിതരണം കെ.എസ് സലീഖയും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."