HOME
DETAILS
MAL
മുളിയാര്‍ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം: നിയന്ത്രിക്കാന്‍ ഫണ്ടില്ലെന്നു അധികാരികള്‍
backup
March 12 2017 | 00:03 AM
മുളിയാര്‍: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാവിലെ ഇസത്ത് നഗറിലെ ഹംസ, തെക്കെ പള്ളയിലെ മനോജ്, ബോവിക്കാനം മീത്തലിലെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരെ തെരുവുനായയുടെ കടിയേറ്റു വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇസത്ത് നഗര്‍, അമ്മങ്കോട്, മല്ലം, ബോവിക്കാനം, മുതലപ്പാറ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുളിയാറിന്റെ വിവിധ ഭാഗങ്ങളിലുള്ള തെരുവുനായ ശല്യം ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് സിരി ഗജന്‍ കമ്മിഷന് ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."