വികലാംഗര്‍ക്ക് വാഹനവുമായി പഴശ്ശിരാജയിലെ വിദ്യാര്‍ഥികള്‍
തളിപ്പറമ്പ്: ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ഇന്ത്യയില്‍ ഒരു കമ്പനിയും വാഹനം ഇറക്കുന്നില്ല. സാധാരണ ഉപയോഗത്തിനുള്ളവയില്‍ ചില്ലറ മാറ്റം വരുത്തിയാണ് ഉപയോഗിക്കാറ്. എന്നാല്‍ പഴശ്ശിരാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ഇക്കാര്യത്തില്‍ പുതുചരിതം കുറിച്ചിരിക്കുകയാണ്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ക്ക് ഉപയോഗപ്പെടുന്ന രീതിയിലുള്ള നാലുചക്ര വാഹനം ഇവര്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ചു. കെ ഉണ്ണികൃഷ്ണന്‍, അര്‍ജ്ജുന്‍ ആര്‍ നാഥ്, കെ.വി ജിഷ്ണു, പി.വി ശ്രീരാഗ്, മിഥുന്‍ ദേവസ്യ, മുഹമ്മദ് സഫ്‌വാന്‍ എന്നീ മിടുക്കന്‍മാരാണ് കേവലം രണ്ടുമാസം കൊണ്ട് വാഹനം നിര്‍മിച്ചത്. മൂന്നുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന് ബൈക്കിന്റെ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 25000ത്തില്‍ താഴെയാണ് ചെലവു വന്നതെന്ന് ഇവര്‍ പറയുന്നു. ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന വാഹനഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് വൈകല്യത്തിനനുസരിച്ച് രൂപകല്‍പന നടത്തുകയും അതിന് അംഗീകാരം നല്‍കുന്നതിനും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് മുന്‍കൈയ്യെടുക്കണമെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."