പുഴ കൈയേറ്റം തിരിച്ചു പിടിക്കല്‍: 10.32 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു
വടക്കാഞ്ചേരി : പുഴ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായതായി നഗരസഭ അധികൃതര്‍ അറിയിച്ചു. 142 കൈയേറ്റങ്ങളിലായി 10.32 ഏക്കര്‍ ഭൂമി പുഴയോടു കൂട്ടിചേര്‍ത്തു. പെരിങ്ങണി ചിറ മുതല്‍ നീലിയാറ ചിറ വരെയാണു അതിര്‍ത്തി അളന്നു തിട്ടപ്പെടുത്തിയത്.
പുനര്‍നിര്‍ണയിച്ച അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവര്‍ത്തികളും പുഴയോടു ചേര്‍ന്ന സ്ഥലങ്ങളിലെ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും തരം തിരിച്ചു നമ്പറിടുന്ന ജോലികളും പുരോഗമിക്കുകയാണ്. ജില്ലാ സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു അതിര്‍ത്തി നിര്‍ണയം . ഇതുമായി ബന്ധപ്പെട്ട രേഖകളും ഡിപ്പാര്‍ട്ട്മെന്റ് നഗരസഭക്കു കൈമാറി. സര്‍വ്വേ സൂപ്രണ്ട് ആര്. ബാബുവില്‍ നിന്നു നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ ഏറ്റുവാങ്ങി. സര്‍വ്വേ ഫീസായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് നഗരസഭ സെക്രട്ടറി രമ്യകൃഷ്ണന് കൈമാറി.
സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍ അധ്യക്ഷനായി. എം.ആര് സോമനാരായണന്‍, പി.ആര് അരവിന്ദാക്ഷന്, എ.എച്ച് അബ്ദുള്‍ സലാം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജയ പ്രകാശ്, ശ്രുതി സുബ്രഹ്മണ്യന്, ബീനാകുമാരി, ഷാജി, എ. സിജുകുമാര്‍, എസ്. ശശി, വി.എ റസിയ, മിനി അരവിന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."