HOME
DETAILS

ജില്ലയില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ കെണിയില്‍പ്പെട്ട് ആത്മഹത്യകള്‍ പെരുകുന്നു

  
backup
May 05 2018 | 05:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a8


പാലക്കാട്: ജില്ലയില്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പയെടുത്തു തിരിച്ചടക്കാനാവാതെ ആത്്മഹത്യകള്‍ പെരുകി വരുമ്പോഴും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടമോ സര്‍ക്കാരോ തയാറാവുന്നില്ല. മുന്‍പ് കുബേരമാരുടെ വിളയാട്ടത്തിനെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതോട പൊലിസ് ശക്തമായ നടപടിയെടുത്തിരുന്നു. മൈക്രോ ഫൈനാന്‍സുകാരുടെ പീഡനത്തെ തുടര്‍ന്ന് മരണ സംഖ്യ കൂടുമ്പോഴും പൊലിസ് പരാതി നല്‍കിയില്ലെന്ന പേരില്‍ മൈക്രോ ഫിനാന്‍സ് സംരംഭകരെ രക്ഷിക്കാനുള്ള പദ്ധതികള്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്.
ആലത്തൂരിലെ ഒരു പ്രദേശത്ത് ആറോളം പേര്‍ കടക്കെണിയില്‍ പെട്ട് മരിച്ചു. മൈക്രോഫിനാന്‍സ് കടക്കെണിയെ തുര്‍ന്ന് മഞ്ഞളൂര്‍ നെല്ലിക്കല്‍ക്കാട് തമ്മന്‍കുളമ്പ് ചന്ദ്രനെ് (58) തിങ്കളാഴ്ച വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഏറ്റവും പുതിയ സംഭവം. സ്വകാര്യപണമിടപാടുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് ചന്ദ്രന്‍ മരിച്ചതെന്ന് വ്യക്തമായിട്ടും അസ്വാഭാവിക മരണത്തിന് മാത്രമാണ് ആലത്തൂര്‍ പൊലിസ് കേസെടുത്തത്. ചന്ദ്രന്റെ മരണം നടന്ന ദിവസം മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കെതിരേ രംഗത്തു വന്ന പരിസരവാസികളും വീട്ടുകാരും മറ്റും ഈ വിഷയത്തില്‍ പരാതി നല്‍കാനോ കമ്പനികള്‍ക്കെതിരേ മൊഴി നല്‍കാനോ തയ്യാറായില്ല.
സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ചന്ദ്രന്‍ മരിച്ചതെന്ന് പറയുമ്പോഴും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കെതിരേ പരാതി പറയാന്‍ വീട്ടുകാരോ പരിസരവാസികളോ തയ്യാറായില്ലെന്ന് ആലത്തൂര്‍ സി.ഐ കെ.എ എലിസബത്ത് പറഞ്ഞു. ചന്ദ്രന് ഒമ്പതു ലക്ഷത്തോളം കടബാധ്യതയുണ്ടായിരുന്നുവെന്നും അടുത്ത മാസം 30നകം ആറു സെന്റ് വീടും സ്ഥലവും വിറ്റ് കടംവീട്ടാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും ചില ഫിനാന്‍സ് സ്ഥാപനങ്ങള്‍ ചന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കിയത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. പക്ഷെ ഇത് സംബന്ധിച്ച് വീട്ടുകാരോ പരിസരവാസികളോ പരാതി നല്‍കാത്തത് കൊണ്ട് കേസെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും അവര്‍ പറഞ്ഞു.
ആലത്തൂരില്‍ ശാഖയുള്ള അഞ്ച് പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നായി ചന്ദ്രന് മാസം 60,000 ത്തോളം രൂപ തിരിച്ചടക്കണമായിരുന്നു. ഓരോ ഫിനാന്‍സ് സ്ഥാപനത്തിനും 15,000 രൂപ വച്ചാണ് പ്രതിമാസം അടക്കാനുണ്ടായിരുന്നത്. അയല്‍പക്കത്തെ സ്ത്രീകളുടെ പേരിലും സ്വന്തം പേരിലും ചന്ദ്രന്റെ ഭാര്യ ചന്ദ്രികയാണ് വായ്പയെടുത്തിരുന്നത്. ദിവസം 500 രൂപ മാത്രം വരുമാനമുണ്ടായിരുന്ന ചന്ദ്രന് ഇത് അടക്കാന്‍ സാധിച്ചിരുന്നില്ല.. സ്ഥാപന പ്രതിനിധികള്‍ രാത്രി വരെ വീട്ടുമുറ്റത്ത് വന്ന് കാവലിരിക്കാന്‍ തുടങ്ങിയിരുന്നു.
ചന്ദ്രന്റെ വീടുള്‍പ്പെടുന്ന തേങ്കുറുശ്ശി പഞ്ചായത്തില്‍ മാസങ്ങള്‍ക്കകം തന്നെ അഞ്ചു പേര്‍ ഇതുപോലെ ജീവനൊടുക്കിയിരുന്നു. എല്ലാവരും ചന്ദ്രനെ പോലെ മൈക്രോഫിനാന്‍സ് കടക്കെണിയില്‍ അകപ്പെട്ട് തുക അടക്കാന്‍ കഴിയാതെ ജീവനൊടുക്കിയവരാണ്. സാമ്പത്തിക ബാധ്യത മൂലം കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത കൃഷ്ണന്‍കുട്ടിയുടെ വീട് ചന്ദ്രന്റെ വീടിന്റെ സമീപത്താണ്. ഇതെ കെണിയില്‍ അകപ്പെട്ട് ജീവനൊടുക്കിയ വീട്ടമ്മയുടേയും വീട് ഈ പ്രദേശത്താണ്. കഴിഞ്ഞ ഡിസംബറില്‍ പത്തും ഏഴും വയസുള്ള രണ്ട് കുഞ്ഞുങ്ങളുമായി കുളത്തില്‍ ചാടിയാണ് വെമ്പല്ലൂര്‍ സ്വദേശിനിയായ ഈ മുപ്പത്തിമൂന്നുകാരി ജീവിതം അവസാനിപ്പിച്ചത്. മഞ്ഞളൂര്‍ സ്വദേശിനിയായ മറ്റൊരു വീട്ടമ്മയും ഗ്യഹനാഥനും കഴിഞ്ഞ മാസങ്ങളിലായി ആത്മഹത്യ ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago