വയോധികന്റെ മരണം കൊലപാതകമെന്നു സംശയം; പൊലിസ് അന്വേഷണം തുടങ്ങി
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ലക്ഷ്മിനഗര്‍ കാരാട്ട് ക്ഷേത്രത്തിനു സമീപത്തെ വൃദ്ധന്റെ മരണം കൊലപാതകമെന്നു സംശയം. ഇതേ തുടര്‍ന്ന് പൊലിസ് അന്വേഷണം തുടങ്ങി.
കാഞ്ഞങ്ങാട് കാരാട്ട് പ്രദേശത്ത് താമസക്കാരനും മടിക്കൈ സ്വദേശിയുമായ വെള്ളുങ്ങ(58)ന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് സംശയം അധികരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ ഇയാളെ അവശ നിലയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് ഇയാളെ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചികിത്സ നടത്തി വീട്ടിലേക്കു തിരികെ കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇയാള്‍ മരിച്ചു.
വെള്ളുങ്ങന്റെ ചെറുകുടല്‍ മുറിഞ്ഞതിനാലാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞതായി കേസന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
സാധാരണ ഗതിയില്‍ വയറിന് മര്‍ദനമേറ്റാലും മറ്റുമാണ് കുടലിന് കേടുപാടുകള്‍ സംഭവിക്കാറെന്നും പൊലിസ് സര്ജന് പറഞ്ഞതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതെന്നു പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."