ഉദുമ ഇസ്‌ലാമിയ സ്‌കൂള്‍ ഹൈടെക്ക് നിലവാരത്തിലാക്കാന്‍ പദ്ധതി
ഉദുമ: ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ വിഷന്‍ സംഘടിപ്പിച്ച '2020 വികസന സെമിനാര്‍' കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളൊരുക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജറും ഉദുമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.എ മുഹമ്മദാലി അധ്യക്ഷനായി. 1.10 കോടി രൂപയുടെ വികസന പദ്ധതിയാണു സെമിനാറില്‍ അവതരിപ്പിച്ചത്. സ്‌കൂളിലെ സ്റ്റാഫ്, പി.ടി.എ കമ്മിറ്റികള്‍, മൂലയില്‍ മൊയ്തീന്‍ കുഞ്ഞി, ഉമ്മാലി കുടുംബം, കെ.കെ അബ്ദുല്ല ഹാജി ഹൈടെക് ക്ലാസ് മുറി നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മാനേജ്‌മെന്റിന്റെയും പി.ടി.എ കമ്മറ്റിയുടെയും നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. പ്രത്യേക ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, വൃത്തിയുള്ള ഭക്ഷണശാല എന്നിവ നിര്‍മിക്കും. മുറ്റം ഇന്റര്‍ലോക്ക് ചെയ്യും. കംപ്യൂട്ടര്‍ ലാബ് വികസിപ്പിക്കും. ഗണിതം, സയന്‍സ് ലാബുകള്‍, ഡിജിറ്റല്‍ ലൈബ്രറി, റീഡിങ് റൂം എന്നിവ ആരംഭിക്കും. ചടങ്ങില്‍ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും പൂര്‍വ വിദ്യാര്‍ഥിയുമായ പ്രൊഫ. എം.എ റഹ്മാനെ കെ കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു. വികസനരേഖ മുന്‍ പ്രധാനധ്യാപകന്‍ ശ്രീധരന്‍ കെ.കെ അബ്ദുല്ല ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു. കെ.ബി.എം ഷരീഫ്, ഹാഷിം, ഹബീബ്, ബിജു ലൂക്കോസ്, കെ സന്തോഷ് കുമാര്‍, കെ പ്രഭാകരന്‍, രജിത അശോകന്‍, കെ.വി ദാമോദരന്‍, ഉബൈദുല്ല, എം.എം ഷാഫി ഹാജി, പി ഗീത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."