HOME
DETAILS
MAL
ഉദ്യോഗക്കയറ്റം: അപേക്ഷ ക്ഷണിച്ചു
backup
June 22 2016 | 23:06 PM
കണ്ണൂര്‍: ജില്ലയില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയില്‍ നിന്നും ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷ നല്‍കേണ്ടതില്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ ജൂലൈ 11നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസില്‍ ലഭിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.2015-16 അധ്യയനവര്‍ഷം ഹൈസ്കൂള്‍ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് 2015 മാര്‍ച്ച് 31 വരെ യോഗ്യത നേടിയ അര്‍ഹരായ പ്രൈമറി ഫുള്‍ടൈം ജൂനിയര്‍ ഭാഷാധ്യാപകന്, സ്പെഷലിസ്റ്റ് അധ്യാപകന്പാര്ട്ട് ടൈം ജൂനിയര്ഹെസ്കൂള് ഭാഷാധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."