പുത്തനത്താണിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു; ഒരു കോടിയോളം രൂപയുടെ നഷ്ടം
പുത്തനത്താണി: ദേശീയപാത പുത്തനത്താണിയില്‍ കോഴിക്കോട് റോഡില്‍ ബൈപാസിനു സമീപം പ്രവര്‍ത്തിച്ചിരുന്ന മങ്ങാടന്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തീ പടര്‍ന്നത്. സ്‌റ്റോക്കുകള്‍, ഫര്‍ണിച്ചര്‍ സാധനങ്ങള്‍, പല തരത്തിലുള്ള ഭക്ഷ്യ സാധനങ്ങള്‍ അടക്കം മാര്‍ക്കറ്റിനകത്തുണ്ടായിരുന്നവയില്‍ ഭൂരിഭാഗവും കത്തി നശിച്ചു.
തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുമുള്ള നാല് യൂനിറ്റ് ഫയര്‍ ഫോഴ്‌സുകള്‍, കല്‍പകഞ്ചേരി എസ്.ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള പൊലിസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.
കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള മങ്ങാടന്‍ മൊയ്തീന്റെ ഉടമസ്ഥതയിലുള്ളതാണീ സ്ഥാപനം. ഒന്നര കോടിയുടെ രൂപയുടെ നഷ്ടം ഉള്ളതായി ഉടമ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തീപിടുത്ത കാരണം വ്യക്തമായിട്ടില്ല. വൈദ്യുതി വകുപ്പധികൃതര്‍ സ്ഥലം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."