കോട്ടപ്പുറം സ്കൂളില്‍ ആറരക്കോടിയുടെ വികസനം നടപ്പാക്കും
നീലേശ്വരം: ശതാബ്ദിയോടടുക്കുന്ന കോട്ടപ്പുറം സി.എച്ച് മുഹമ്മദ്കോയ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 6,43,75000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സ്കൂളിന്റെ അടിസ്ഥാന വികസനത്തിനായിരിക്കും ഈ തുക വിനിയോഗിക്കുക. പി.ടി.എ, പൂര്‍വ വിദ്യാര്‍ഥി സംഘടന, നാട്ടുകാര്‍ തുടങ്ങി വിവിധ ഏജന്‍സികള്‍ മുഖേനയായിരിക്കും തുക കണ്ടെത്തുക. ഇതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി. സീനിയര്‍ അസിസ്റ്റന്റ് കെ പ്രശാന്ത്സുന്ദര് പദ്ധതി രേഖ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഉഷ ടൈറ്റസ് വിദ്യാഭ്യാസ രേഖ പ്രകാശനം ചെയ്തു. കൗണ്‍സലര്‍ എം സാജിദ, പ്രധാനധ്യാപിക കെ.പി ദിനപ്രഭ, പി.ടി.എ പ്രസിഡന്റ് കെ.പി കമാല്‍, എസ്.എം.സി ചെയര്മാന് ഇബ്രാഹിംപറമ്പത്ത്, സുധാകരന് കൊട്ടറ, ഭാസ്കരന് ആനച്ചാല്‍, എന്‍.പി.മുഹമ്മദ്കുഞ്ഞി, കോട്ടയില്‍ മുഹമ്മദ്കുഞ്ഞി, പി.ആര് സരിത, മുഹമ്മദ്കുഞ്ഞി, രാജുമുട്ടത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."