HOME
DETAILS

പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണം: ഉണ്ണിത്താന്‍

  
backup
June 22 2016 | 23:06 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8

തലശ്ശേരി: കുട്ടിമാക്കൂലില്‍ ദലിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം നേതാക്കളുടെ പേരില്‍ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിയുന്ന കുട്ടിമാക്കൂലിലെ അഞ്ജനയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍. സംഭവത്തില്‍ പൊലിസ് ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എക്കും പി.പി ദിവ്യക്കുമെതിരെയും എടുത്തിട്ടുള്ളത്. ദലിത് സഹോരിമാരെ അപമാനിച്ചതിന്റെ പേരിലാണ് കേസെടുക്കേണ്ടത്. ക്വട്ടേഷന്‍ സംഘമെന്നും പൊതുശല്യമെന്നും നേതാക്കള്‍ പറഞ്ഞതില്‍ മനംനൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. പട്ടികജാതി- പട്ടിക വര്‍ഗ കമ്മിഷനും ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മിഷനും മുന്നില്‍ ദലിത് പീഡനത്തിനെതിരെ താന്‍ പരാതി നല്‍കുമെന്നും പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജില്ലാ പൊലിസ് ചീഫിനെയും ജില്ലാ കലക്ടറെയും കമ്മിഷന്‍ മുന്നില്‍ വിളിച്ചു വരുത്തി പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a few seconds ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago