വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച് നയപ്രഖ്യാപനം ഇന്ന്
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ചിന് മുന്നോടിയായുള്ള നയപ്രഖ്യാപനം ഇന്ന് നടക്കും.
അടുത്തിടെ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ചിനു സമാനമായി ബൃഹത്തായ ബഹുജന മുന്നേറ്റമായി ലോങ്മാര്‍ച്ചിനെ സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനാ യോഗവും ഇതിന്റെ പ്രഖ്യാപനവുമാണ് ഇന്ന് നടക്കുന്നത്. സെപ്റ്റംബറിലാണ് ലോങ്മാര്‍ച്ച് നടത്താനായി കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യസമിതി ആലോചിക്കുന്നത്.
സംസ്ഥാനത്ത് ദലിത്, ആദിവാസി, പരിസ്ഥിതി വിഷയങ്ങളില്‍ നടക്കുന്ന നൂറുകണക്കിന് സമരങ്ങള്‍ വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ചിലൂടെ ഒരു കുടക്കീഴില്‍ ഒന്നിക്കും. ഇതിനു മുന്നോടിയായി ഓഗസ്റ്റില്‍ തൃശൂരിലോ കൊച്ചിയിലോ നടക്കുന്ന സമ്മേളനത്തില്‍ സമാനസ്വഭാവമുള്ള സംഘടനകളുടെയും സമരമുന്നണികളുടെയും യോഗം വിളിച്ചുചേര്‍ക്കും. വയല്‍ക്കിളികളെ കൂടാതെ സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ പരാതിയുള്ള മുഴുവന്‍ സംഘടനകളും ഭൂവുടമകളും ലോങ്മാര്‍ച്ചില്‍ അണിചേരുമെന്നും സൂചനയുണ്ട്.
എന്നാല്‍ ഇന്നത്തെ ആലോചനാ യോഗത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്ന കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ അവസാനനിമിഷം നല്‍കാനാവില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചത് പ്രതിഷേധത്തിനിടയാക്കി. നേരത്തെ വാക്കാല്‍ പറഞ്ഞുറപ്പിച്ചിരുന്ന ഹാള്‍ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് അവസാന നിമിഷം നിഷേധിച്ചെന്നാണ് ആരോപണം ഉയരുന്നത്.
സി.പി.എം സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹാള്‍ നിഷേധിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍, സര്‍ക്കാരിനെതിരേയുള്ള പരിപാടിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ കൊടുക്കാറില്ലെന്നാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലപാട്. തുടര്‍ന്ന് കണ്ണൂര്‍ കാല്‍ടെക്‌സിലെ ഈക്കോസ് ഹാളില്‍ രാവിലെ 10.30ന് യോഗം ചേരാന്‍ ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കീഴാറ്റൂരില്‍ നേരിട്ടെത്തി വയല്‍ക്കിളികളോട് അനുഭാവമുള്ള പാര്‍ട്ടി അണികളോട് ലോങ്മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അപ്പോള്‍തന്നെ ഇവര്‍ തള്ളുകയും ചെയ്ത സാഹചര്യത്തില്‍ ലോങ്മാര്‍ച്ചുമായി ബന്ധപ്പെട്ട ഓരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയാണ് സി.പി.എം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."