മലയാറ്റൂര്‍ തീര്‍ഥാടനം: ഒരുക്കങ്ങള്‍ കലക്ടര്‍ വിലയിരുത്തി
കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള വിലയിരുത്തി. തീര്‍ഥാടനത്തോടനുബന്ധിച്ച് ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അടിവാരം മുതല്‍ കുരിശുമുടി വരെ ഡിസ്പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും പ്ലാസ്റ്റിക്കും ഒഴിവാക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുമെന്നും അന്നദാനവും മറ്റു പ്രവര്‍ത്തനങ്ങളും ഈ മാര്ഗരേഖയനുസരിച്ചാകുമെന്നും ഫാദര്‍ സേവ്യര്‍ തേലക്കാട്ട് പറഞ്ഞു. മെഴുകുതിരികളുടെ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി വില്പന നടത്തും. തീര്‍ത്ഥാടകര്‍ക്കാവശ്യമായ കുടിവെള്ളം, ശുചിമുറിസൗകര്യം എന്നിവയും കലക്ടര്‍ പരിശോധിച്ചു.
കുരിശുമുടി പാതയില്‍ യാചകരെ നിരോധിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മലയാറ്റൂര്‍ പള്ളി വികാരി ഫാദര്‍ ജോണ്‍ തേക്കാനത്ത് കലക്ടറെ സ്വീകരിച്ചു.
ജില്ലാ ശുചിത്വമിഷന് കോഡിനേറ്റര്‍ സിജു തോമസ്, പെലിക്കന്‍ ഫൗണ്ടേഷന് പ്രതിനിധി ഡോ. മനോജ് തുടങ്ങിയവര്‍ കലക്ടറോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."