പിലിക്കോട് ആര്‍ക്കിയോളജി തിയറ്റര്‍ പരിഗണനയില്‍: പുരാവസ്തു വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
ചെറുവത്തൂര്‍: ചരിത്ര ശേഷിപ്പുകളെ കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ പിലിക്കോട് വറക്കോട്ട് വയലില്‍ ആര്‍ക്കിയോളജി തിയറ്റര്‍ പരിഗണനയില്‍. മഹാശിലാ സംസ്‌കാരത്തിന്റെ അടയാളങ്ങളായ നന്നങ്ങാടികള്‍ കണ്ടെത്തിയ പ്രദേശമാണ് ഇതിനായി പരിഗണിക്കുന്നത്. പുരാവസ്തു വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. നന്നങ്ങാടികളുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
വറക്കോട്ട് വയലില്‍ വീതുകുന്നിന്റെ താഴ്‌വാരത്തായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നന്നങ്ങാടികള്‍ കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള ചെറിയൊരു ദ്വാരവും ചതുരാകൃതിയിലുള്ള മറ്റൊരു ഭാഗവുമാണ് നന്നങ്ങാടിക്കുള്ളത്. ഏതാണ്ട് 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇവിടങ്ങളില്‍ ജനവാസം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി നന്നങ്ങാടികളെ കണക്കാക്കിയിരുന്നു. മണ്‍ചട്ടികള്‍, വിളക്ക് മുതലായവ ഇവിടെനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പിലിക്കോടിന്റെ പ്രാചീനചരിത്രവുമായി ബന്ധപ്പെട്ട് പ്രാധാന്യം അര്‍ഹിക്കുന്ന നന്നങ്ങാടികള്‍ നാശത്തിന്റെ വക്കിലായിരുന്നു. ഇത് സംരക്ഷിക്കണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എം. രാജഗോപാലന്‍ എം.എല്‍.എയും പഞ്ചായത്ത് അധികൃതരും പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ നേരില്‍ക്കണ്ട് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്.
റവന്യു വകുപ്പ് സ്ഥലം തിട്ടപ്പെടുത്തി നല്‍കിയാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികളുടെ കൂടി നിര്‍ദേശം കണക്കാക്കിമാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും അധികൃതര്‍ പറഞ്ഞു.
പുരാവസ്തു ഡയരക്ടര്‍ ജെ. റജുകുമാര്‍, പുരാവസ്തു വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.വി ദേവദാസ്, പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ ഭൂപേഷ്, പുരാവസ്തു വകുപ്പ് എജുക്കേഷന്‍ ഓഫിസര്‍ ടി.കെ കരുണാദാസ്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ കൃഷ്ണന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."