HOME
DETAILS
MAL
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന്
backup
March 12 2017 | 01:03 AM
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. സിയാലിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി 3യുടെ ഉദ്ഘാടനചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നു മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ട് മുന്‍പ് കരുണാകരന് കാണിച്ച ഇച്ഛശക്തിയാണ് ഇന്ന് നെടുമ്പാശ്ശേരിയില്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലുള്ള മൂന്നാമത്തെ ടെര്‍മിനലില്‍ എത്തി നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങളാണു സംസ്ഥാനത്തെ ഒരു കൊച്ചു ഗ്രാമത്തെ ലോക ഭൂപടത്തില്‍ സ്ഥാനം നേടാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."