സാന്ത്വന പരിചരണ കേന്ദ്രം കോളജിന് വിട്ടുകൊടുക്കുന്നതില്‍ മന്ത്രിയുടെ ഇടപെടല്‍
കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ സാന്ത്വന പരിചരണ കേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് വിട്ടുകൊടുക്കാനുള്ള നീക്കം സംബന്ധിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കലക്ടറേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മിച്ച കെട്ടിടം കോളജിന് വിട്ടുകൊടുക്കുന്നുണ്ടെങ്കില്‍ പ്രശ്‌നം വളരെ വലുതാണ്. സംഭവത്തെ കുറിച്ച് അറിഞ്ഞുകൂടാ, വസ്തുത മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
റവന്യു മന്ത്രിയുടെ മണ്ഡലത്തിലാണ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ പാലിയേറ്റീവ് കെട്ടിടം നിര്‍മിച്ചത്.
തോളേനിയില്‍ കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്വന്തമായി വാങ്ങിയ ഒരേക്കര്‍ സ്ഥലത്തില്‍നിന്ന് വിട്ടുനല്‍കിയ അര ഏക്കറിലാണ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചത്. ഒരേസമയം 20 കിടപ്പ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന വിധമാണ് കെട്ടിടത്തിന്റെ നിര്‍മാണം. ഇവര്‍ക്കായി പ്രത്യേകം മുറി, വിശാലമായ ഒ.പി, രോഗികളുടെ പുനരധിവാസ പരിശീലനം, സാന്ത്വന ചികിത്സാ പരിശീലനം എന്നിവയ്ക്കും സൗകര്യമുള്ളതാണ് കെട്ടിടം. പഞ്ചായത്തില്‍ മാത്രം 150 ഓളം കിടപ്പു രോഗികളാണുള്ളത്. ഇവര്‍ക്ക് ഉപകാരമാകുന്ന കെട്ടിടം നിര്‍ദിഷ്ട കരിന്തളം ഗവ. കോളജിന് താല്‍ക്കാലികമായി വിട്ടുകൊടുക്കാനുള്ള പഞ്ചായത്തിന്റെ നീക്കം കഴിഞ്ഞദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."