ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തില്‍ വ്യാപകമായി രാസമാലിന്യം
നെടുമ്പാശ്ശേരി: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തില്‍ വ്യാപകമായ തോതില്‍ രാസമാലിന്യം കലര്‍ന്നതായി പരാതി. ഇതെതുടര്‍ന്ന് നാട്ടുകാരും കര്‍ഷകരും ചേര്‍ന്ന് പമ്പിങ് നിര്‍ത്തിവപ്പിച്ചു. പുത്തന്‍തോട് ഭാഗത്തെ ചെങ്ങമനാട് നമ്പര്‍ വണ്‍ ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനമാണ് നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിവപ്പിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ നിന്നും കടുത്ത നിറവും, അസഹ്യമായ ദുര്‍ഗന്ധവുമുള്ള വെള്ളമാണ് പമ്പ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളം പതഞ്ഞ് കുമിളയായി വ്യാപിക്കുകയാണ്. കനാലുകളിലും, കൃഷിയിടങ്ങളിലും വെള്ളം ഉപയോഗിക്കുന്ന കര്‍ഷകരുടെയും, മറ്റും കൈകാലുകള്‍ ചൊറിഞ്ഞ് പൊട്ടുകയും, സമീപത്തെ കിണറുകളില്‍ നീരുറവയായി എത്തി കിണര്‍ ജലം മലിനമാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.സമീപത്തെ കിണറുകളിലെ വെള്ളത്തിന് സ്വാദ് വ്യത്യാസവും അനുഭവപ്പെടുന്നുണ്ട്.
ദേശത്തുള്ള റബര്‍ ഫാക്ടറിയിലെ രാസമാലിന്യം മുതല്‍ സെപ്ടിക് ടാങ്ക് മാലിന്യം വരെ തോട്ടിലേക്ക് ഒഴുക്കുകയാണ്.ചത്ത ജീവികള്‍,വീട്ടിലെ മാലിന്യങ്ങള്‍,കോഴി വേസ്റ്റ് തുടങ്ങിയവ നിറഞ്ഞ് പെരിയാറിന്റെയും.
ചെങ്ങല്‍ തോടിന്റേയും കൈവഴികളില്‍ വെള്ളം കുഴമ്പ് രൂപത്തില്‍ കെട്ടിക്കിടക്കുകയാണ്. അടുത്തിടെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷത്തോളം രൂപ ചെലവില്‍ നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാനായിത്തോട് മുതല്‍ കുന്നിശ്ശേരി വഴി പുത്തന്‍തോട് വരെ ആഴവും വീതിയും കുട്ടി നവീകരിക്കുകയുണ്ടായി.കഴിഞ്ഞ ദിവസം ശക്തമായ വേനല്‍മഴ അനുഭവപ്പെട്ടതോടെ തോട്ടില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ് കുത്തി ഒഴുകി പുത്തന്‍ തോട്ടിലെത്തുകയായിരുന്നു.
തോട്ടില്‍ നിറഞ്ഞ രാസമിശ്രിതവും, ചെളിയും, പായലും കലര്‍ന്ന വെള്ളം പുത്തന്‍തോട്ടില്‍ എത്തിയതാണ് വെള്ളം കറുത്തിരുണ്ട് ദുര്‍ഗന്ധം വമിക്കാന്‍ ഇടയാക്കിയിട്ടുള്ളതെന്നാണ് കര്‍ഷകര്‍ ചുണ്ടിക്കാട്ടുന്നത്. തോട് നവീകരണം ഊര്‍ജിതമാക്കിയപ്പോള്‍ പല ഭാഗത്തേയും പായലും ചെളിയും നീക്കം ചെയ്യാതിരുന്നതാണ് മലിനജലം പമ്പിങ് ചെയ്യാന്‍ കാരണമായതെന്നും ആരോപണമുണ്ട്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം അനേകം കുടുംബങ്ങളിലെ കിണറുകളിലേക്കാണ് നീരുറവയായി എത്തുന്നത്.അതുകൊണ്ട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് വലിയൊരു അളവ് വരെ പദ്ധതി ആശ്വാസമാകുന്നു.എന്നാല്‍ രാസമാലിന്യം നിറഞ്ഞ വെള്ളം കിണറുകളില്‍ എത്തിയതോടെ നാട്ടുകാരുടെ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്.
ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അധികൃതര്‍ക്ക് ഉറപ്പുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലന്നൊണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.അര നൂറ്റാണ്ടോളം പഴക്കമുള്ള പമ്പ് ഹൗസ് പരിഷ്‌കരിച്ച് അടുത്തിടെയാണ് പമ്പിങ് പുനരാംഭിച്ചത്.അതിനിടെയാണ് മലിനമായ വെള്ളം പമ്പ് ചെയ്തത് മൂലം പമ്പിങ്ങ് നിര്‍ത്തിവച്ചത്.ഇത് ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളില്‍ വിവിധയിനം കൃഷി ചെയ്യന്ന പരമ്പരാഗത കര്‍ഷകരെയും സാരമായി ബാധിച്ചിട്ടുണ്ട്. മാലിന്യം നീക്കി ശാസ്ത്രിയമായ രീതിയില്‍ വെള്ളം ശുചീകരിച്ച് അടിയന്തിരമായി പമ്പിങ്ങ് പുനരാരംഭിക്കണമെന്നാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."