ഇവര്‍ പറയുന്നു, വോട്ടവകാശം പാഴാക്കരുത്: സൈക്കിള്‍ യാത്രയുമായി കര്‍ണാടക വിദ്യാര്‍ഥികള്‍
കാസര്‍കോട്: വോട്ടവകാശം പാഴാക്കരുത്.. സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കു.. കഴിഞ്ഞദിവസം കര്‍ണാടക സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ സൈക്കിള്യാത്രയിലൂടെ സമൂഹത്തോട് പറഞ്ഞത് ഇതായിരുന്നു.
ഹളിയാള വിഡിറ്റ് കോളജില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി വൈശാഖ് ജി മെഹന്തള, ദര്വാഡ് കെ.സി.ഡി കോളജിലെ ബി.എ ജേണലിസം വിദ്യാര്‍ഥി വിനയ് കുമാര്‍ പാട്ടീല്‍ എന്നിവരാണ് ദെര്വാഡില്നിന്ന് കാസര്‍കോട്ടേക്ക് 450 കിലോമീറ്റര്‍ സൈക്കിള്‍യാത്ര നടത്തിയത്.
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വിദ്യാര്‍ഥികള്‍ സൈക്കിള്‍യാത്ര നടത്തിയത്. യുവജനങ്ങള്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്ന പ്രവണതയുണ്ടെന്നും, ഇത് മുന്‍കൂട്ടി വോട്ടെടുപ്പില്‍ യുവാക്കള്‍ ജാഗ്രതയോടെ പങ്കെടുക്കണമെന്ന ബോര്‍ഡും സ്ഥാപിച്ചാണ് ഇരുവരും കാസര്‍കോടെത്തിയത്. ഏപ്രില്‍ 29ന് ആരംഭിച്ച യാത്ര ഇന്നലെ കാസര്‍കോട് സമാപിച്ചു. നാല് ദിവസങ്ങള്‍ക്കിടെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും യാത്രക്കിടെ ഇവര്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."