കുറഞ്ഞ നിരക്കില്‍ ഭക്ഷണം കഴിക്കാന്‍ ഇന്ദിര കാന്റീനിലെത്തി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍
ബംഗളൂരു: വിശപ്പിനെന്ത് രാഷ്ട്രീയം? പക്ഷെ, കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഈ ചിത്രങ്ങള്‍ അല്‍പ്പം രാഷ്ട്രീയം പറയും. കര്‍ണാടക സര്‍ക്കാര്‍ എന്തുചെയ്തുവെന്നും മുടിപ്പിച്ചുവെന്നും നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുമ്പോള്‍ അതിന് ചെറിയൊരു ഉത്തരമെങ്കിലും ഈ ചിത്രം തന്നെ നല്‍കും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ കൊടിയും തൊപ്പിയും ധരിച്ചു തന്നെ ഇന്ദിര കാന്റീനില്‍ ഭക്ഷണം കഴിക്കുന്നതാണ് രംഗം. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കുമെന്നതാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പിലാക്കിയ ഇന്ദിര കാന്റീനിന്റെ പ്രത്യേകത.
മന്ത്രി കൃഷ്ണ ബയ്‌റ ഗൗഡയാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Glad that our Indira Canteens are being utilised by BJP supporters - truly showing that the canteens are a boon at affordable cost. Thanks to the Congress Govt. Working for one and all. #WeWorkForYou pic.twitter.com/p1nnW0ubEQ
— Krishna Byre Gowda (@krishnabgowda) May 3, 2018
സംസ്ഥാനമൊട്ടാകെയുള്ള ഇന്ദിര കാന്റീന്‍ കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ബംഗളൂരൂവില്‍ മാത്രം 198 സ്ഥലങ്ങളില്‍ ഇന്ദിര കാന്റീനുകളുണ്ട്. അഞ്ചു രൂപ മുതല്‍ 10 രൂപ വരെയുള്ള വിലയ്ക്ക് ഇവിടെ നിന്നു ഭക്ഷണം കഴിക്കാം. പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഇവിടെ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."