അവിശ്വാസം പാസായി; ഈരാറ്റുപേട്ടയില്‍ ഇടതിന് ഭരണം നഷ്ടമായി
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 15 അംഗങ്ങള്‍ പിന്തുണച്ചു. 14 യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍.ഡി.എഫ് സ്വതന്ത്രന് വോട്ടെടുപ്പില്‍ പങ്കെടുത്തതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്.
എല്‍.ഡി.എഫ് സ്വതന്ത്രന് വി.കെ.കബീറാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയത്. അതേസമയം, തനിക്ക് പാര്‍ട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്ന് കബീര്‍ വ്യക്തമാക്കി.
നഗരസഭ അധ്യക്ഷന്‍ ടി.എം റഷീദിനും ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദിനും എതിരെയായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.ഇതു രണ്ടാംതവണയാണ് ടി.എം റഷീദിനെതിരെ യു.ഡി.എഫും ജനപക്ഷവും ചേര്‍ന്ന് ഇവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കുന്നത്.
28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. യുഡിഎഫിന് 11 ഉം എല്‍ഡിഎഫിനും 13 ഉം എസ്ഡിപിഐക്ക് നാല് എന്നിങ്ങനെയാണ് കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."