വയോധികന്റെ കൊല: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും
കൂത്തുപറമ്പ്: വയോധികനെ വധിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന മകനെ ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
വേങ്ങാട് മെട്ടയിലെ വളയയങ്ങാടന് ചന്ദ്രനെ (65 ) കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇയാളുടെ മകന് നിജിലിനെ ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനായാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങുക.
ഇതിനായി പൊലീസ് നല്കിയ കസ്റ്റഡി അപേക്ഷ ഇന്ന് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടു കോടതിയുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ മജിസ്ട്രേട്ട് കോടതി (ഒന്ന്) പരിഗണിക്കും.കേസില്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ രക്തസാമ്പിള്‍ ശേഖരിക്കാനാണ് പ്രതിയെ മുഖ്യമായും കസ്റ്റഡിയില്‍ വാങ്ങുന്നത്.
കേസില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച മരവടിയും പട്ടിക കഷ്ണവും പൊലിസ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ മാസം 24 ന് രാത്രിയായിരുന്നു വീട്ടില്‍ വെച്ച് മകന് നിജിലുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ചന്ദ്രന് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."