ഗ്യാസ് ഏജന്‍സി മാറ്റം: വെട്ടിലായത് ആറായിരം ഉപഭോക്താക്കള്‍
ഇരിട്ടി:യാതൊരു മുന്നറിയിപ്പുമില്ലാതെ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പാചക വാതക കണക്ഷന്‍ ഇരിട്ടിയില്‍ നിന്നും മട്ടന്നൂര്‍ മരുതായിക്കടുത്തെ ഉത്തിയൂരിലെ പുതിയ ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റി.
ഇതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ ജില്ലാസപ്‌ളൈ ഓഫിസര്‍ക്ക് പരാതി നല്‍കി.
ഉത്തിയൂരില്‍ പുതുതായി ആരംഭിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 'കേണല്‍ ഗ്യാസ് ഏജന്‍സിക്കെതിരെപുന്നാട് മേഖലയിലെ 6000 ത്തോളം പാചകവാതക ഉപഭോക്താക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
നിലവില്‍ പുന്നാട്, കീഴൂര്‍കുന്ന്, മീത്തലെ പുന്നാട് എന്നിവടങ്ങളിലെ അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരപരിധിയുള്ള ഇരിട്ടി ,തന്തോട് പ്രവര്‍ത്തിക്കുന്ന' 'ഇന്‍ഡേന്‍: ഗ്യാസ് ഏജന്‍സിയിലായിരുന്നു പാചക വാതക കണക്ഷനെടുത്തിരുന്നത്.
കഴിഞ്ഞ മാസം മട്ടന്നൂര്‍ മരുതായിയില്‍ ആരംഭിച്ച കേണല്‍പാചക വാതക എജന്‍സിക്ക് അംഗീകാരം ലഭിക്കുന്നതിനായി അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ കണക്ഷനുള്ള പുന്നാട് മേഖലകളിലെ 6000 ത്തോളം ഉപഭോക്താക്കളെ അവരറിയാതെ അവരുടെ കണക്ഷന്‍ മരുതായിയിലേക്ക് മാറ്റുകയായിരുന്നു.
തങ്ങള്‍ക്ക് ഇരിട്ടി ഏജന്‍സിയി നിന്നും ഗ്യാസ് ലഭിക്കാതെ വന്നപ്പോളാണ് തങ്ങളുടെ ഏജന്‍സി മട്ടന്നൂര്‍ മരുതായിലേക്ക് മാറ്റിയ വിവരം പലരും അറിയുന്നത്. ഉത്തിയൂരിലാരംഭിച്ച ഏജന്‍സിയുടെ ഗോഡൗണ്‍ പുന്നാടിനടുത്തുള്ള എടക്കാനം പാലാപ്പറമ്പില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനാല്‍ എളുപ്പത്തില്‍ ഗ്യാസ് വിതരണം നടത്താന്‍ സാധിക്കുമെന്ന ഉറപ്പിന്‍മേലാണ് കീഴൂര്‍, ചാവശ്ശേരി വില്ലേജുകളിലെ പുന്നാട് മേഖലയില്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്ഷന്‍ മുന്‍കൂട്ടി അറിയിക്കാതെ കമ്പിനിയുടെ സൗകര്യാര്‍ഥം മാറ്റിയത്.
ഇരിട്ടിയില്‍ നിന്നും വിതരണം ചെയ്യുന്ന പാചക വാതക വിലയേക്കാള്‍ വാഹനച്ചാര്‍ജ് ഉള്‍പ്പെടെ 80 രൂപയോളം പുതിയ ഏജന്‍സിക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."