എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം നാലു പേര്‍ പിടിയില്‍
ഏറ്റുമാനൂര്‍: എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഗുണ്ടാ സംഘത്തലവന്‍ അടക്കം നാലു പേര്‍ പിടിയില്‍. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട അതിരമ്പുഴ ഗ്രോസ് കോട്ടേജില്‍ സിബി ജോണ്‍ (അമ്മഞ്ചേരി സിബി-33), അമ്മഞ്ചേരില്‍ വാളംപറമ്പില്‍ രോഹിന്‍ കുര്യന്‍ (24), അമ്മഞ്ചേരി വെട്ടുകുഴി ജെയ് മോഹന്‍ (36), കരിപ്പൂത്തട്ട് വേളൂര്‍ എണ്‍പതില്‍ അനീഷ് (33) എന്നിവരെയാണ് ഏറ്റുമാനൂര്‍ സി.ഐ സി.ജെ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.
എന്നാല്‍, ഗുണ്ടാ സംഘത്തലവന്‍ അരുണ്‍ ഗോപനെതിരേ ആക്രമണത്തിനിരയായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടും പൊലിസ് കേസെടുത്തില്ല.
സംഭവത്തില്‍ നാലു പേരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് എട്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരേയും കേസുണ്ട്.
മാന്നാനം കെ.ഇ കോളജില്‍ പോസ്റ്റര്‍ പതിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കെ.എസ്.യു - എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി മാന്നാനം ജങ്ഷനില്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിനെയും യൂനിറ്റ് പ്രസിഡന്റ് ബെന്‍ വര്‍ഗീസിനെയും മര്‍ദിക്കുകയായിയിരന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എം അരുണി(22)നും, എം.ജി സര്‍വകലാശാല യൂനിറ്റ് കമ്മിറ്റി അംഗം സച്ചു സദാനന്ദനും(22) വെട്ടേറ്റത്. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ അതിരമ്പുഴ പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താലില്‍ കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടെയും കൊടിമരങ്ങള്‍ തകര്‍ത്തു. കേസില്‍ അറസ്റ്റിലായ സിബിയുടെ സഹോദരന്‍ എബിയുടെ വീടും അടിച്ചു തകര്‍ത്തു.
ഹര്‍ത്താലിനോടനുബന്ധിച്ചു നടത്തിയ പ്രകടനത്തില്‍ മാന്നാനത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ തകര്‍ത്തു. മാങ്ങാനത്ത് സ്ഥാപിച്ചിരിക്കുന്ന കൈപ്പത്തി പ്രതിമ തല്ലിത്തകര്‍ത്തു.
അമ്മഞ്ചേരിയിലെ ഐ.എന്‍.ടി.യു.സി ഷെഡ് തീയിട്ടു നശിപ്പിച്ചു. എം.ജി സര്‍വകലാശാല ഹോസ്റ്റലിലെ ക്രിമിനലുകളായ അക്രമി സംഘങ്ങളാണ് എസ്.എഫ്.ഐയ്ക്കും -സി.പി.എമ്മിനും വേണ്ടി അക്രമണം നടത്തുന്നതെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."