ലോ ഫ്ളോര്‍ ബസിലെ മോണിറ്റര്‍ മോഷണം: അന്വേഷണം ജീവനക്കാരിലേക്ക്4 നാലു ജീവനക്കാര്‍ പൊലിസ് നിരീക്ഷണത്തില്‍
മലപ്പുറം: മലപ്പുറം ഡിപ്പോയില്‍ നിര്‍ത്തിയിട്ട ലോഫ്ളോര്‍ എ.സി. ബസിലെ സി.സി.ടി.വി ജി.പി.എസ് മോണിറ്റര്‍ മോഷണം പോയതു സംബന്ധിച്ച് അന്വേഷണം ജീവനക്കാരിലേക്ക്. മോഷണംപോയ മോണിറ്ററിന്റെ ഹാര്‍ഡ് ഡിസ്ക് പൊലിസ് സൈബര്‍ സെല്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനാവാത്തവിധം കേടാക്കിയതിനാലാണ് അന്വേഷണം ജീവനക്കാരിലേക്ക് പൊലിസ് കേന്ദ്രീകരിച്ചത്.
പൊലിസ് ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുമ്പോള്‍ അത് കുത്തിത്തുറന്ന് കേടാക്കിയ നിലയിലായിരുന്നു. എങ്കിലും സൈബര്‍സെല്‍ പരിശോധന നടത്തുകയായിരുന്നു. ഇത് ഫലംകാണാതായതോടെ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം പുറത്തുവന്നതിനുശേഷമായിരിക്കും തുടര്‍നടപടിയുണ്ടാവുക. ഇവിടെ നടത്തുന്ന പരിശോധനയില്‍ മോണിറ്റര്‍ മോഷടിച്ചവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചില്ലെങ്കില്‍ ഹാര്‍ഡ് ഡിസ്ക് കേടാക്കിയവര്ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനാണ് പൊലിസ് നീക്കം. അന്വേണത്തിന്റെ തുടക്കംമുതല്‍ ജീവനക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. സംഭവം നടന്ന ദിവസം തന്നെ പരിശോധനക്കെത്തിയ പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു. പൊലിസില്‍ വിവരമറിയിക്കാനും തടസം നിന്നത് ഈ ഉദ്യോഗസ്ഥരാണ്. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലിസിന് കുറ്റക്കാരെക്കുറിച്ച് ധാരണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയാവാമെന്ന നിലപാടിലാണ് പൊലിസ്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നാല് ജീവനക്കാര്‍ പൊലിസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസം എട്ടിന് പുലര്‍ച്ചെയാണ് മോണിറ്റര്‍ മോഷണം പോയത് പുറത്തറിയുന്നത്. നെടുമ്പാശേരിയിലേക്ക് പുറപ്പെടുന്നതിനായി ഒരുങ്ങുമ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. 1.75 ലക്ഷം വിലയുള്ള മോണിറ്റര്‍ നഷ്ടമായതോടെ ബസ് യാത്ര റദ്ദാക്കുകയായമിരുന്നു. മോണിറ്ററില്ലാതെ ബ് പ്രവര്ത്തിപ്പിക്കാനാകാത്തതിനാലാണ് യാത്ര റദ്ദാക്കിയത്. അന്നുമുതല്‍ ബസ് കട്ടപ്പുറത്തായതിനാല്‍ കെ.എസ്.ആര്.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."