നാലംഗ കുടുംബത്തിന്റെ കൂട്ടമരണം: നടുക്കം മാറാതെ അഡൂര്‍
മുള്ളേരിയ: രണ്ട് പിഞ്ചുകുട്ടികളടക്കം നാലംഗ കുടുംബത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കംവിട്ടു മാറാതെ അഡൂര്‍ ഗ്രാമം.
ദേലംപാടി, പഞ്ചായത്തിലെ എടപ്പറമ്പ് പിക്കുഞ്ചയിലെ രാധാകൃഷ്ണന്‍(39), ഭാര്യ പ്രസീത (33), മക്കളായ ശബരീനാഥന്‍ (രണ്ട്), കാശിനാഥന്‍ (അഞ്ച്) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ നിന്നു വെളിച്ചമോ ആളനക്കമോ കേള്‍ക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത്, ആദൂര്‍ പൊലിസ് എന്നിവരും നൂറുകണക്കിനു നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും ഇന്നലെ വിട്ടിലെത്തി പരിശോധന നടത്തി. തറവാട് വീടിനടുത്ത് പുതിയതായി ചെറിയൊരു വീടു കെട്ടിയാണ് യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്ന തൊഴിലാളിയായ രാധകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്.
ഇന്‍ക്വസ്റ്റിനു ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്നലെ വൈകിട്ട് ആറോടെ ആറോടെ വിട്ടിലെത്തിച്ച് രാത്രിയോടെ എടപ്പറമ്പിലെ തറവാട് വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.അതേസമയം ഇവരുടെ മരണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായതായി സൂചനയില്ലെന്ന് ആദൂര്‍ പൊലിസ് പറഞ്ഞു. പ്രസീത ആദ്യം മക്കളെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്യുകയും ഇതിനു ശേഷം വീട്ടിലെത്തിയ രാധാകൃഷ്ണന്‍ സംഭവം കണ്ടതോടെ ആത്മഹത്യ ചെയ്തതുമായാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."