HOME
DETAILS

സൗഹൃദം നടിച്ച് സ്വര്‍ണവും പണവും തട്ടുന്ന വിരുതന്‍ പൊലിസ് പിടിയില്‍

  
backup
May 05 2018 | 06:05 AM

%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b5%e0%b5%81

 

തളിപ്പറമ്പ്: സൗഹൃദം നടിച്ച് വയോധികരേയും സ്ത്രീകളേയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി സ്വര്‍ണാഭരണങ്ങളും പണവും വാങ്ങിയശേഷം മുങ്ങുന്ന വിരുതന്‍ ഒടുവില്‍ പൊലിസ് വലയിലായി. കാസര്‍കോട് ഉപ്പളയിലെ മുസ്തഫയെ(45)യാണ് രണ്ടുദിവസം മുമ്പ് ഉപ്പളയിലെ ഒളിത്താവളത്തില്‍ വച്ച് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുളള തളിപ്പറമ്പ് പൊലിസ് പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ ലോഡ്ജുകളില്‍ താമസിച്ച് ഇരകളെ നിരീക്ഷിച്ച് വാക്‌സാമര്‍ഥ്യം കൊണ്ട് തട്ടിപ്പിനിരയാക്കി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. ജില്ലാ പൊലിസ് മേധാവിയുടെ സ്‌ക്വാഡും ഷാഡോപൊലിസും, കണ്ണൂര്‍ ടൗണ്‍ പൊലിസും എസ്.ഐ ബിനുമോഹന്റെയും നേതൃത്വത്തിലുള്ള തളിപ്പറമ്പ് പൊലിസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലിസിനേയും പൊതുജനങ്ങളേയും വട്ടംകറക്കി കബളിപ്പിച്ച് മാസങ്ങളോളം പിടികൊടുക്കാതെ തട്ടിപ്പ് തുടര്‍ന്ന ഇയാള്‍ പിടിയിലായത്.
എസ്.ഐ ബിനുമോഹന്റെ നിര്‍ദേശ പ്രകാരം ഇയാളെ കണ്ടെത്തുന്നതിന് ട്രോളുകള്‍ നിര്‍മിച്ച് സമൂഹമാധ്യമം വഴി വ്യാപക പ്രചാരണം നടത്തിയിരുന്നു. ഒരു പ്രതിയെ പിടികൂടുന്നതിന് കേരള പൊലിസ് ഇത്തരത്തില്‍ ആദ്യമായി നടത്തിയ പ്രചാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മകളുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ മാത്തില്‍ വടശേരിയിലെ അബ്ദുല്ലയുടെ ഭാര്യ ഷെറീഫ(54)യില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഒന്നരപവന്‍ സ്വര്‍ണമാലയും എസ്.ബി.ടി.യില്‍ മകള്‍ക്ക് ഉയര്‍ന്ന ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തൃക്കരിപ്പൂര്‍ തങ്കയത്തെ റിട്ട. അധ്യാപിക മടിക്കുന്നുമ്മല്‍ ലീലക്കുട്ടിയുടെ കൈയില്‍ നിന്ന് നാലരപവന്‍ സ്വര്‍ണമാലയും പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പയ്യന്നൂര്‍ കൊക്കാനിശേരി മടത്തുംപടിയിലെ പത്മനാഭന്‍ നായരുടെ(84) കൈയില്‍ നിന്ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തുവച്ച് 10,000 രൂപയും ഇയാള്‍ കവര്‍ന്നിരുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം വച്ച് പട്ടുവം അരിയിലെ ചേരക്കണ്ടി യശോദ എന്ന എണ്‍പതുകാരിയെ ധനസഹായം വാങ്ങിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒന്നേകാല്‍ പവന്‍ സ്വര്‍ണമാല വാങ്ങിയതിന് ശേഷം ഓട്ടോയില്‍ കയറ്റി മൂത്തേടത്ത് ഹൈസ്‌കൂളിന് സമീപം ഇറക്കിവിട്ടിരുന്നു. ഏപ്രില്‍ 26ന് രാവിലെ ഒന്‍പതിന് ഏഴോം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സക്കെത്തിയ ചെങ്ങലിലെ പോള നാരായണിയുടെ രണ്ടരപവന്‍ സ്വര്‍ണമാലയും ഇയാള്‍ കൈക്കലാക്കിയിരുന്നു.
പിടിയിലായ പ്രതിയെ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷനിലെത്തിച്ചു. തളിപ്പറമ്പിലും പഴയങ്ങാടിയിലുമാണ് കൂടുതല്‍ കേസുകളുളളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനായ ഇയാള്‍ നൂറുകണക്കിനാളുകളെ കബളിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago