ദലിത് പെണ്‍കുട്ടി റാഗിങ്ങിനിരയായ സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യം
എടപ്പാള്‍: ദലിത് പെണ്‍കുട്ടി കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിങ് കോളജില്‍ റാഗിങ്ങിന് വിധേയമായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എടപ്പാള്‍ കോലത്രകുന്ന് കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. വിഷയവുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് പൊലിസ് കുട്ടിയുടെ മൊഴിയെടുക്കുകയും കേസ് രജിസ്ട്രര്‍ ചെയ്ത് കര്‍ണാടക പൊലിസിന് കൈമാറുകയും ചെയ്തു. ഇന്നലെ പൊന്നാനി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അശ്വതിയുടെ ബന്ധുവില്‍ നിന്നും മൊഴിയെടുത്തു. മെഡിക്കല്‍ കോളജ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പൊന്നാനി പൊലിസ് കേസെടുത്തിട്ടില്ല. റാഗിങ്ങിന് വിധേയയായ കുട്ടി കഴിഞ്ഞ നാല്‍പത്തിയഞ്ച് ദിവസത്തോളം വിവിധയിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും റാഗിങ്ങ് വിവരം പുറത്ത് പറയാത്തത് അന്യേഷണത്തിന് തടസ്സമായതായും. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കര്‍ശന നിലപാടെടുക്കാന്‍ സാധിക്കുമായിരുന്നുവെന്നും പൊന്നാനി പൊലിസ് അറിയിച്ചു.
ഇതിനിടയില്‍ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന കോളജ് അധികൃതരുടെ വാദത്തെ തള്ളിക്കൊണ്ട് ബന്ധുക്കള്‍ രംഗത്തു വന്നു. കുറ്റവാളികളായ വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് കോളജ് അധികൃതര്‍ ഇത്തരം നിലപാടെടുത്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാത്തതിനെ കുറിച്ചും റാഗിങ് സംഭവത്തെ കുറച്ചും വിശദമായ അന്വേഷണം നടത്തുമെന്ന കര്‍ണ്ണാടക ഡി ജി പി യുടെ പ്രസ്ഥാവനയെ വളരെ പ്രതീക്ഷയോടെയാണ് ബന്ധുക്കള്‍ കാണുന്നത്. ഇതിനിടയില്‍ വിവിധ സംഘടനകള്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസയും കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിസ്വാന്‍ എം.എല്‍.സിയും കേസില്‍ ഇടപെട്ടതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും വിഷയത്തില്‍ അശ്വതിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമെന്റ് ഉപാധ്യക്ഷന്‍ ഇ.പി രാജീവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."