രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
പൊന്നാനി: അന്തര്‍ സംസ്ഥാന കഞ്ചാവ് കച്ചവടക്കാരായ മൂന്ന് യുവാക്കളെ രണ്ട് കിലോ കഞ്ചാവുമായി പൊന്നാനി എസ്.ഐ അറസ്റ്റ് ചെയ്തു. ബംഗളുരുവില്‍ നിന്നു കഞ്ചാവെത്തിച്ച് പൊന്നാനിയില്‍ മൊത്തമായും ചില്ലറയായും കഞ്ചാവ് വില്‍പന നടത്തുന്നവരാണ് പിടിയിലായവരെന്ന് പൊലിസ് പറഞ്ഞു. പൊന്നാനി എരിക്കാംപാടം സ്വദേശി ചിറക്കല്‍ വീട്ടില്‍ ഷെമീം ( 21 ), പൊന്നാനി പുഴമ്പ്രം സ്വദേശി പാടക്കര വീട്ടില്‍ സുബീഷ് ( 23 ), പൊന്നാനി പുലൂണാത്ത് അത്താണി സ്വദേശി കലത്തിങ്ങള്‍ വീട്ടില്‍ ശ്രീജിത്ത് ( 25 ) എന്നിവരെയാണ് പൊന്നാനി എസ്. ഐ ഷിനോദ് പിടികൂടിയത്.
കഴിഞ്ഞ ദിവസം എറണാകുളം തൃക്കാക്കര പൊലിസ് കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നത്തിലേക്ക് നയിച്ചത്. പൊന്നാനി സ്വദേശികളായ പ്രതികള്‍ കൂടിയ അളവില്‍ കഞ്ചാവ് ശേഖരിച്ച് വില്‍പന നടത്തുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പലയിടങ്ങളിലായി പ്രതികള്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന കഞ്ചാവ് സഹിതം പ്രതികളെ പിടികൂടിയത്. രണ്ടു കിലോയോളം കഞ്ചാവ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ഇവര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ബാംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതികളെ കുറിച്ച് പൊലിസ് അന്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അന്തര്‍ സംസ്ഥാന ബന്ധമുള്ള ഈ പ്രതികള്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് പിടിയിലായ കഞ്ചാവ് പ്രതികളെ ജാമ്യത്തില്‍ ഇറക്കിയിരുന്നു. ഇവരുടെ കൂടെ കഞ്ചാവ് വില്‍പനയിലെ കണ്ണികളായ നാലു പേരെ കഴിഞ്ഞ ദിവസം അടിമാലിയില്‍ നിന്ന് നാലു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. മലപ്പുറം തൃശൂര്‍ ജില്ലകളില്‍ കഞ്ചാവ് വിപണനം നടത്തുന്നതില്‍ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലിസ് പറയുന്നു. പൊലിസുകാരായ അനീഷ് പീറ്റര്‍, മധുസൂദനന്‍, ബാബുരാജ്, അനീഷ് എന്നിവര്‍ പ്രതികളെ പിടികൂടിയ പൊലിസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."