'കര്‍ണാടകയിലെ മോസ്റ്റ് വാണ്ടഡുകളെയാണ് സ്ഥാനാര്‍ഥികളാക്കിയത്': മോദിക്കെതിരെ രാഹുല്‍ ഗാന്ധി
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോരാട്ടം തുടരുന്നു. 80 സെക്കന്‍ഡ് വീഡിയോയിലൂടെ രാഹുലിന്റെ പുതിയ അമ്പെയ്ത്ത്. ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടിയുള്ളതാണ് ട്വീറ്റ്.
''പ്രിയപ്പെട്ട മോദിജീ, നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നു. പക്ഷെ, നിങ്ങളുടെ വര്‍ത്തമാനവും പ്രവര്‍ത്തനവും യോജിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇവിടെ കര്‍ണാടകയിലെ നിങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ വീഡിയോ ഉണ്ട്. 'കര്‍ണാടകയിലെ മോസ്റ്റ് വാണ്ടഡ്' എന്ന എപ്പിസോഡ് പോലെയാണ് ഇതു പ്ലേ ചെയ്യുന്നത്''- രാഹുല്‍ ട്വീറ്റ് ചെയ്തു.
Dear Modi ji,
— Rahul Gandhi (@RahulGandhi) May 5, 2018
You talk a lot. Problem is, your actions don’t match your words. Here's a primer on your candidate selection in Karnataka.
It plays like an episode of "Karnataka's Most Wanted". #AnswerMaadiModi pic.twitter.com/G97AjBQUgO
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തന്നെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്ന് രാഹുല്‍ തുറന്നുകാട്ടുന്നു. അനധികൃത ഇരുമ്പയിര് ഖനനം നടത്തിയ ബെല്ലാരിയിലെ റെഡ്ഢി സഹോദരന്മാരുടെ സ്ഥാനാര്‍ഥിത്വവും രാഹുല്‍ ചോദ്യംചെയ്യുന്നു. റെഡ്ഢി സഹോദരന്മാരുടെ ഗ്യാങിന് നല്‍കിയ എട്ട് സീറ്റുകളെപ്പറ്റി മോദി അഞ്ചു മിനിറ്റ് സംസാരിക്കുമോ എന്നാണ് രാഹുലിന്റെ ആദ്യ ചോദ്യം.
അഴിമതിക്കേസുകള്‍ നേരിടുന്ന 11 സ്ഥാനാര്‍ഥികളെപ്പറ്റിയും സംസാരിക്കുമോയെന്നും രാഹുല്‍ ചോദിക്കുന്നു. നിങ്ങളുടെ മറുപടി കാത്തിരിക്കുകയാണെന്ന സന്ദേശത്തോടെ വീഡിയോ അവസാനിക്കുന്നു. ഉത്തരത്തിനു വേണ്ടി കുറിപ്പു നോക്കാമെന്നും രാഹുല്‍ ട്രോളുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."