പൊലിസ് സി.പി.എം നേതാക്കള്‍ക്ക് വിടുവേല ചെയ്യുന്നു: എന്‍. സുബ്രഹ്മണ്യന്
പേരാമ്പ്ര: സി.പി.എം നേതാക്കള്‍ക്ക് വിടുവേല ചെയ്യുന്ന പേരാമ്പ്രയിലെ പൊലിസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്. ബോംബേറ് കേസിലെ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് യൂനിഫോം മാറ്റി തോട്ടിപ്പണിക്ക് പോകുന്നതാണ് നല്ലത്. സി.പി.എം നേതാക്കള്‍ക്ക് അടുക്കള പണിയെടുക്കുന്നതിനേക്കാള്‍ മാന്യത അതിനുണ്ടാവും. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലിസ് ജീപ്പ് തടഞ്ഞു നിര്‍ത്തി മോചിപ്പിമ്പോള് പൊലിസുകാര്‍ നോക്കിനിന്നത് അവരുടെ കൂറ് ആരോടാണെന്ന് വ്യക്തമാക്കുന്നതാണ്. ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലിസ് നിരപരാധികളെ വേട്ടയാടുകയാണ്. വരാപ്പുഴ സംഭവം ഇതിന് ഉദാഹരണമാണെന്നും സുബ്രഹ്മണ്യന് കുട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന് മരുതേരി അധ്യക്ഷനായി. കെ. ബാലനാരായണന്‍, സത്യന് കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, ഇ. അശോകന്, കെ.പി വേണുഗോപാല്‍, എന്‍.പി വിജയന്, ജിതേഷ് മുതുകാട്, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്, വി. ആലീസ് മാത്യൂ, കെ. ജാനു, കെ.സി രവീന്ദ്രന്, കെ.സി ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു. കെ. മധൂകൃഷ്ണന്, കെ.എ ജോസ്കുട്ടി, സി.കെ ബാലന്, ഇ.സി രാമചന്ദ്രന്, ഇ.പി മുഹമ്മദ്, പ്രദീഷ് നടുക്കണ്ടി, എസ്. സുനന്ദ്, വി.വി ദിനേശന്, വി.ടി സൂരജ്, ഇ.ടി സരീഷ്, രാജന് കെ. പുതിയേടത്ത്, അശോകന് മുതുകാട്, പി.എം പ്രകാശന്, മോഹന്‍ദാസ് ഓണിയില്‍, പ്രകാശന് മുള്ളന്‍കുഴി, വാസു വേങ്ങേരി, പി.സി സജീവന്, മിനി വട്ടക്കണ്ടി, സത്യന് കല്ലൂര്‍ നേതൃത്വം നല്കി.
ടി.ബി പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിന് സമീപം പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."