വിദ്യാലയ സൗന്ദര്യവല്‍ക്കരണം കുട്ടികള്‍ക്ക് മാനസികമായ ഉണര്‍വേകും: ടി.എം.തോമസ് ഐസക്ക്
മണ്ണഞ്ചേരി: വിദ്യാലയങ്ങളില്‍ സൗന്ദര്യവല്‍ക്കരണംകൂടി നടപ്പാക്കിയാല്‍ കുട്ടികളില്‍ മാനസികമായ ഉണര്‍വിന് സഹായകരമാകുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. മണ്ണഞ്ചേരി ഗവ: ഹൈസ്‌കൂളില്‍ പൂര്‍ത്തികരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ മുറ്റത്ത് മനോഹരമായ പൂന്തോട്ടങ്ങളും ഹരിതാഭ നല്‍കുന്ന വൃക്ഷങ്ങളും ഉണ്ടായാല്‍ വളരെ നല്ലതാണ്. എന്നാല്‍ സ്‌കൂള്‍ പരിസരം ടൈലുകള്‍ പാകാനാണ് ഇപ്പോള്‍ പലരും ശ്രമിക്കുന്നതി. ക്ലാസ് മുറികള്‍ ഹൈടെക് ആകുമ്പോള്‍ അധ്യാപകരും പതിവ് ശൈലിയില്‍നിന്നും മാറേണ്ടിവരും. ക്ലാസിലെ പ്രഭാഷണശൈലിക്കാണ് ആദ്യം മാറ്റം വരുത്തേണ്ടത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റാന്‍ സംസ്ഥാനസര്‍ക്കാരിന് പണം ഒരു പ്രശ്‌നമല്ല.
ഇന്നത്തെ വിദ്യാര്‍ഥികള്‍ ഇതിലൂടെ മികച്ചവരായി മാറുമ്പോള്‍ നിലവിലെ കമ്മി നാളെ മിച്ചമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.സി ചെയര്‍മാന്‍ സി.എച്ച്. റഷീദ് അധ്യക്ഷനായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ വിതരണംചെയ്തു. കെ.ടി മാത്യു, വി.അശോകന്‍, ഷീനസനല്‍കുമാര്‍, തങ്കമണി ഗോപിനാഥ്, പി.എ ജുമൈലത്ത്, മനോഹരന്‍ നന്ദികാട്, മഞ്ജുരതികുമാര്‍, എം.എസ് സന്തോഷ്, എസ്.നവാസ്, ഹസീനബഷീര്‍, കബീര്‍ പൊന്നാട്, കെ.പി രാധാകൃഷ്ണന്‍, എം.സാജിദ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."