ശോഭന ജനാര്‍ദന്‍ നാട്ടുകാരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
സുല്‍ത്താന്‍ ബത്തേരി: ഇന്നലെ അന്തരിച്ച സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലര്‍ ശോഭന ജനാര്‍ദന്‍ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
കൗണ്‍സിലര്‍മാരും നഗരസഭ ജിവനക്കാരുമടക്കം നൂറ് കണക്കിന് ആളുകളാണ് ആദാരജ്ഞലി അര്‍പ്പിക്കാനായി ഇന്നലെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ച ബത്തേരി ടൗണ്‍ ഹാളില്‍ എത്തിയത്. അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പത്തുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. തുടര്‍ന്ന് ബത്തേരിയിലെത്തിച്ച മൃതദേഹം നഗരസഭാ ചെയര്മാന് ടി.എല്‍ സാബുവും മറ്റ് കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഏറ്റുവാങ്ങി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, നഗരസഭ ചെയര്മാന് ടി.എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, സംസ്ഥാന ലോട്ടറി തൊഴിലാളി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്മാന് പി.ആര് ജയപ്രകാശ്, വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്ആദരാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."