മുനമ്പേല്‍- സൊസൈറ്റികടവ് പാലത്തിന് 50 കോടി രൂപ അനുവദിച്ചു
കായംകുളം: കായംകുളം നഗരസഭയെയും, കണ്ടല്ലൂര്‍ - ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കായംകുളം കായലിന് കുറുകെ മുനമ്പേല്കടവ് - സൊസൈറ്റികടവ് പാലത്തിന് 50 കോടി രൂപ 2017-18 ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് യു. പ്രതിഭഹരി എം.എല്‍.എ അറിയിച്ചു. ഇതോടെ കായംകുളം മണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിന് മാത്രമായി 175 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടാതെ കായംകുളം മള്‍ട്ടിപ്ലക്സ് തീയേറ്റര്‍, കായംകുളം ഗവണ്മെന്റ് ബോയ്സ് എച്ച്.എസ്.എസ്, രാമപുരം എച്ച്.എസ്.എസ് എന്നിവയെ മികവിന്റെ കേന്ദ്രങ്ങളാക്കല്‍, ജില്ലാ - താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 2000 കോടി രൂപയുടെ പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള 14 സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായി കായംകുളം താലൂക്ക് ആശുപത്രിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."