ജാഗ്രതോത്സവം പരിപാടിയില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റും യു.ഡിഎഫ് അംഗങ്ങളും ഇറങ്ങിപ്പോയി
മാവൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പഞ്ചായത്തുതല 'പ്രതിദിനം പ്രതിരോധം' ജാഗ്രതോത്സവം 2018 പരിപാടിയില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് അംഗങ്ങളും ഇറങ്ങിപ്പോയി.
പഞ്ചായത്തിന്റെ ആരോഗ്യപ്രവര്‍ത്തനങ്ങളോട് നിസഹകരിക്കുന്നുവെന്ന് ആരോപണമുള്ള ചെറൂപ്പ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷണന്‍ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വസന്തി വിജയന്‍, കെ. ഉസ്മാന്‍, മെംബര്‍മാരായ സുബൈദ കണ്ണാറ, യു.എ ഗഫൂര്‍ എന്നിവര്‍ ഇറങ്ങിപ്പോയത്.
പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തനങ്ങളോട് നിസഹകരിക്കുന്ന എച്ച്.ഐ യോഗത്തില്‍ പങ്കെടുത്തതിനാല്‍ യോഗനടപടികളുമായി സഹകരിച്ച് പോകാനാകില്ലെന്നും പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
എച്ച്.ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു യു.ഡി.എഫ് അംങ്ങള്‍ എന്നിവര്‍ ചെറൂപ്പ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. അന്ന് എ.ഡി.എം.ഒ സ്ഥലത്തെത്തി സാധ്യതകള്‍ പഠിച്ച് എച്ച്.ഐയെ മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
2016ല്‍ എച്ച്.ഐയുടെ നിസഹകരണം കാരണം സ്ഥലംമാറ്റം ആവശ്യപ്പെട്ട് യു.ഡി.എഫ് പിന്തുണയോടെ സി.പി.എമ്മിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതാഭായ് ഭരണസമിതിയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സി.പി.എം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷണനെ പിന്തുണക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."