ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വിസ് : ഖത്തര്‍ എയര്‍വേസിനെതിരെ വിമാന കമ്പനികള്‍
ദോഹ: ഇന്ത്യയില്‍ ആഭ്യന്തര സര്‍വിസ് ആരംഭിക്കാനുള്ള ഖത്തര്‍ എയര്‍വെയ്‌സ് നീക്കത്തിനെതിരേ എതിര്‍പ്പുമായി ഇന്ത്യന്‍ വിമാന കമ്പനികള്‍. ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപനം വന്നയുടന്‍ തന്നെ സ്വകാര്യ വിമാന കമ്പനികളും വിമാന കമ്പനികളുടെ സംഘടനയും പദ്ധതി തടയുന്നതിനായി നീക്കങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്‌സിംഗും ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷും കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോടതിയുടെ മുന്നില്‍ കൊണ്ടു വരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്‌ഐഎ) പ്രതിനിധി അറിയിച്ചു.
വിദേശ കമ്പനികള്‍ക്ക് രാജ്യത്തെ സിവില്‍ വ്യോമയാന മേഖലയില്‍ 100 ശതമാനം നിക്ഷേപം അനുവദിക്കുന്ന നിയമഭേദഗതി ഫെഡറേഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പിലാക്കാതെ വച്ചിരിക്കുകയായിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍, വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതാണ് സര്‍ക്കാറിന്റെ നയമെന്ന് ആര്‍ എന്‍ ചൗധരി പറഞ്ഞു.
49 ശതമാനത്തിനു മുകളില്‍ നിക്ഷേപം നടത്താനാണ് ഖത്തര്‍ എയര്‍വെയ്‌സ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."