കിഴക്കന്‍ മേഖലയില്‍ വ്യാജലോട്ടറി വ്യാപകം
ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് വ്യാജലോട്ടറി ടിക്കറ്റ് വില്‍പ്പന വ്യാപകമാകുന്നു. സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്നാണ് വ്യാജനെ കുറിച്ചുള്ള പരാതി വ്യാപകമായത്. തമിഴ്നാട്ടില്‍നിന്നാണ് വ്യാജ ടിക്കറ്റുകള്‍ പ്രധാനമായും കേരളത്തിലെത്തുന്നത്. ഇതിനു പിന്നില്‍ മലയാളികള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലിസ്. കള്ളനോട്ടിന്റെ മാതൃകയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് വ്യാജലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നത്.
കോയമ്പത്തൂരില്‍ ഇതിനായി നിരവധി രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരേ നമ്പറുള്ള നിരവധി ടിക്കറ്റുകള്‍ അടുത്ത കാലത്ത് നല്കി പണം തട്ടിയെടുത്തതായുള്ള ലോട്ടറി ഏജന്‍സിയുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്.
ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വ്യാപകമായിട്ടും ഇതിന്റെ ഉറവിടത്തെകുറിച്ച് അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ തയാറാവുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."