HOME
DETAILS
MAL
സര്‍ക്കാര്‍ രൂപീകരണം: ചര്‍ച്ചകള്‍ക്കായി ചെന്നിത്തല മണിപ്പൂരില്‍
backup
March 12 2017 | 04:03 AM
ഇംഫാല്‍: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തല മണിപ്പൂരിലെത്തി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമനുസരിച്ചാണ് ഇംഫാലിലേക്കു തിരിച്ചത്. മണിപ്പൂരിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ചെന്നിത്തലക്കായിരുന്നു.
സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. 60 അംഗ സഭയില്‍ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും മണിപ്പൂര്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പി 22 സീറ്റില്‍ വ്യക്തമായ മുന്‍തൂക്കം നേടി തൊട്ടടുത്തുണ്ട്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. മൂന്നിടത്ത് വിജയിച്ച നാഗാ പീപ്പിള്‍സ് ഫ്രണ്ടും നാല് സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും രണ്ട് സ്വതന്ത്രരുമാണ് ഇവിടെ വിധി നിര്‍ണയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."