സഊദിയില്‍ വനിതാ ടാക്‌സി സര്‍വിസ് നിയമാവലി പ്രസിദ്ധീകരിച്ചു
റിയാദ്: വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി.
ഡ്രൈവിംഗിനായി വനിതകള്‍ നിരത്തിലറങ്ങുന്നതോടെ പ്രാവര്‍ത്തികമാക്കുന്ന വനിത ടാക്‌സിസി സര്‍വിസ് മാനദണ്ഡങള്‍ അധികൃതര്‍ പുറത്തുവിട്ടു.
സഊദി പൊതുഗതാഗത മന്ത്രാലയമാണ് നിയമാവലി പുറത്തുവിട്ടത്.
ഇതു പ്രകാരം കുറഞ്ഞത് 7 സീറ്റുകളെങ്കിലുമുള്ള വാഹനങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കൂ.
നിയമം ലംഘിക്കുന്നവര്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടാക്കും.
പുരുഷ യാത്രക്കാരോടൊപ്പം പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ വനിതാ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ പറ്റൂ.
ഇത് ലംഘിച്ചാല്‍ ഡ്രൈവര്‍ക്കു 5,000 റിയാലായിരിക്കും പിഴ. മുന്നില്‍ ഡ്രൈവര്‍ക്കു സമീപമുള്ള സീറ്റില്‍ ആണ്‍കുട്ടികളോ പുരുഷന്മാരോ ഇരിക്കാന്‍ പാടില്ല.
ഇത് ലംഘിച്ചാല്‍ പിഴ 2,000 റിയാല്‍ പിഴ ഈടാക്കും. കൂടെയുള്ള സ്ത്രീ യാത്രക്കാര്‍ ഇറങ്ങിയതിനു ശേഷം അവശേഷിക്കുന്ന പുരുഷ യാത്രക്കാരെയോ ആണ്‍കുട്ടികളെയോ മാത്രം വാഹനത്തില്‍ ഇരുത്തി യാത്ര തുടരാന്‍ അനുവാദമില്ല.
സര്‍വിസിനായി അനുവദിക്കപ്പെട്ട നഗരത്തിനു പുറത്തേക്കു പോവാനുള്ള അനുവാദവുമില്ല.
ഇത് ലംഘിച്ചാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടിവരും. ഡ്രൈവര്‍മാര്‍ പകര്‍ച്ച വ്യാധികളില്‍ നിന്നു മുക്തരായിരിക്കണം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാവരുത്. നേരത്തെ ക്രിമിനല്‍ കേസില്‍ പെട്ടവരാവരുത് തുടങ്ങിയ കാര്യങ്ങളും നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വനിതാ ടാക്‌സി സര്‍വിസുകള്‍ നടത്താന്‍ രാജ്യത്തെ സ്വദേശിനികള്‍ക്കു മാത്രമേ അനുവാദം നല്‍കുന്നുള്ളുവെന്നും നിയമാവലി വ്യക്തമാക്കുന്നുണ്ട്.
വിദേശ വനിതകള്‍ ടാക്‌സി ഓടിച്ചു പിടിക്കപ്പെട്ടാലും പിഴ 5,000 റിയാലായിരിക്കും. അടുത്ത മാസം 24 മുതല്‍ വനിതാ ഡ്രൈവിങ്ങിനു അനുമതി പ്രാവര്‍ത്തികമാകുന്നതോടൊപ്പമായിരിക്കും വനിതാ ടാക്‌സി സര്‍വിസുകള്‍ ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."