ഫീസിളവ് ബിസിനസ് വിസയ്ക്കും; വിസാ അപേക്ഷയില്‍ വന്‍ വര്‍ധന
ജിദ്ദ : സഊദിയിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് അനുവദിച്ച ഫീസിളവ് ഇന്ത്യയില്‍നിന്നുളള ബിസിനസ് വിസ അടക്കമുള്ള എല്ലാ സന്ദര്‍ശക വിസകള്‍ക്കും ബാധകം.
ഇന്നലെ മുംബൈ കോണ്‍സുലേറ്റില്‍നിന്ന് ബിസിനസ് വിസകളും 305 റിയാല്‍ ഫീസ് നല്‍കിയാണ് ഏജന്‍സികള്‍ സ്റ്റാമ്പ് ചെയ്തത്.
എല്ലാ സന്ദര്‍ശക വിസകള്‍ക്കും ഫീസിളവ് ലഭ്യമായതോടെ അപേക്ഷകര്‍ വര്‍ധിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്‍ജാസ് വെബ്സൈറ്റില്‍ ഫാമിലി വിസയ്ക്കും സന്ദര്‍ശക വിസയ്ക്കും സിംഗിള്‍ എന്‍ട്രിക്ക് 81.34 ഡോളറും മള്‍ട്ടിപ്പിള്‍ എന്‍ട്രിക്ക് 132 ഡോളറുമാണ് അപ്ലിക്കേഷന്‍ ചാര്‍ജായ 10.50 ഡോളറിനോടൊപ്പം സ്വീകരിക്കുന്നത്.
തിങ്കളാഴ്ച വരെ 2000 റിയാലിന് തുല്യമായ ഡോളറാണ് അടയ്ക്കേണ്ടിയിരുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വിസ വിഭാഗത്തിലെ ഇന്‍വിറ്റേഷന്‍ ലെറ്റര്‍ പൂരിപ്പിച്ച് ഓണ്‍ലൈന്‍ ചേംബര്‍ അറ്റസ്റ്റേഷന് നടത്തിയാണ് ബിസിനസ് വിസിറ്റിന് അപേക്ഷ നല്‍കുന്നത്.
അടുത്ത ഒരു മാസത്തിനുള്ളില്‍ ഇന്ത്യയില്‍നിന്ന് ധാരാളം കുടുംബങ്ങള്‍ സഊദിയില്‍ സന്ദര്‍ശക വിസയിലെത്തുമെന്നാണ് പ്രതീക്ഷ.
ഫീസിളവ് സ്ഥിരീകരിച്ച ദിവസം തന്നെ സഊദിയിലെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസികള്‍ ഫാമിലി സന്ദര്‍ശക വിസക്ക് അപേക്ഷിച്ചു.
നേരത്തെ ചേംബര്‍ ഓഫ് കൊമേഴ്സ് അറ്റസ്റ്റേഷന് അതത് കേന്ദ്രങ്ങളില്‍ നേരിട്ടെത്തേണ്ടിവന്നിരുന്നുവെങ്കിലും ഇപ്പോള്‍ അറ്റസ്റ്റേഷനും ഓണ്‍ ലൈനിലായതോടെ വിസ ലഭിക്കാനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."