'മോദി രാജ്യത്തെ പ്രബലനായ നേതാവ്'- ആത്മവിശ്വാസം വെടിഞ്ഞ് പി ചിദംബരവും
ന്യൂഡല്‍ഹി: മോദിയെ പുകഴ്ത്തിയും തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന ധ്വനിയും ഉയര്‍ത്തി മുതിര്‍ന്ന നേതാവ് പി ചിദംബരം രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രബലനായ നേതാവാണെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
'ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയങ്ങള്‍, മോദി രാജ്യത്തെ പ്രബലനായ രാഷ്ട്രീയ നേതാവാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു' വെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്.
The victories in Uttar Pradesh (UP) and Uttarakhand have re-confirmed that Mr Narendra Modi is the most dominant political leader
— P. Chidambaram (@PChidambaram_IN) March 12, 2017
ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. എയര്‍സെല്‍ മാക്‌സിസ്, ടുജി കേസുകള്‍ ഇല്ലാതാക്കാന്‍ താങ്ങള്‍ ബി.ജെ.പിയില്‍ ചേരുകയാണോയെന്ന് ഒരാള്‍ ട്വിറ്ററിലൂടെ ചോദിച്ചു. ചിദംബരത്തിന്റെ സ്വരം മാറുകയാണോയെന്നും കമന്റുകളുണ്ട്.
നേരത്തെ ഉമര്‍ അബ്ദുല്ലയും സമാനമായ രീതിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 2019 ല്‍ മോദിയോട് മത്സരിക്കാന്‍ മാത്രം വളര്‍ന്നൊരു നേതാവില്ലെന്നും 2024 ലെ തെരഞ്ഞെടുപ്പിനു വേണ്ടി ഒരുങ്ങാമെന്നുമായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്.
ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ചരിത്ര വിജയം രാഹുല്‍ ഗാന്ധിയുടെ പോരായ്മ കൊണ്ടാണെന്ന വാദം ഉയരുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."