വരാപ്പുഴ കസ്റ്റഡി മരണം സംസ്ഥാനത്തിന് അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ കര്‍ശന നടപടിയാണ് സംസ്ഥാന പൊലിസ് സ്വീകരിച്ചത്. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
അതേ സമയം, പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനിടയായ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഗൃഹനാഥനായ വാസുദേവന്റെ വീടാക്രമിച്ചതിനു പിന്നാലെയാണ് വാസുദേവന്‍ ജീവനൊടുക്കിയതും പൊലിസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും. ശ്രീജിത്ത് നിരപരാധിയാണെന്നും തങ്ങളുടെ സംഘത്തില്‍ അവനുണ്ടായിരുന്നില്ലെന്നും പ്രതികള്‍ വ്യക്തമാക്കി.
Also Read: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴടങ്ങി
സജിത്ത്, ബിപിന്‍, തുളസിദാസ് എന്നിവരാണ് ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പൊലിസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."