HOME
DETAILS

മദീനാപ്രഭ പരത്തി കൈതക്കാട്

  
backup
May 05 2018 | 17:05 PM

%e0%b4%ae%e0%b4%a6%e0%b5%80%e0%b4%a8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%88%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95

 

'ഞായര്‍പ്രഭാതം' ലക്കം 189ല്‍ 'മദീന പകര്‍ന്ന വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച എസ്.എം.എഫ് മഹല്ല് പ്രവര്‍ത്തന പദ്ധതി ദൃശൃവിഷ്‌കാരത്തിന്റെ അവലോകനം വായിച്ചു. ലൈറ്റ് ഓഫ് മദീന എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി എന്തുകൊണ്ടും കാലഘട്ടത്തിന് അനുസൃതവും അനിവാര്യവുമാണെന്ന് ലേഖനം തെളിയിക്കുന്നു. ഈ എളിയവന് നാഥന്റെ അപാരമായ കടാക്ഷം കൊണ്ട് ഈ പദ്ധതിയില്‍ എല്ലാ അര്‍ഥത്തിലും ഭാഗഭാക്കാകാന്‍ സാധിച്ചു. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ പകര്‍ന്നുതന്ന പവലിയനുകള്‍ ഓരോന്നും പരിപാടിയുടെ വിജയത്തിന്റെ മാറ്റു കൂട്ടുന്നതായിരുന്നു. ഇതിനോടു ചേര്‍ത്തുപറയേണ്ട മറ്റൊരു പ്രധാന ഘടകം റിസോഴ്‌സ് പേഴ്‌സന്‍മാരും വളണ്ടിയേഴ്‌സുമായിരുന്നു. അത്യധികം ഹൃദ്യമായിരുന്നു അവരുടെ സ്വീകരണവും അവതരണവും ആതിഥേയത്വവും.
പ്രവാചകന്‍ മുഹമ്മദ് നബിയും മുഹാജിറുകളും മക്കാ മുശ്‌രിക്കുകളുടെ കൊടിയ പീഡനം കാരണം മദീനയിലേക്കു പലായനം ചെയ്തപ്പോള്‍ മദീനാനിവാസികള്‍ അവരെ സ്വീകരിച്ച ചരിത്രം പ്രസിദ്ധമാണ്. രണ്ടുതോട്ടമുള്ളവര്‍ ഒരു തോട്ടം സഹോദരനും കൊടുത്തും രണ്ടു ഭാര്യമാരുള്ളവര്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഭാര്യയെ സുഹൃത്തിനു വേണ്ടി ത്വലാഖ് ചൊല്ലിയുമാണ് അവര്‍ ആതിഥ്യമര്യാദയുടെ പുതിയ അധ്യായം തുന്നിച്ചേര്‍ത്തത്. ഏകദേശം ഇതു പോലൊരു അനുഭൂതിയാണ് കൈതക്കാടിലെ തര്‍ബിയ ജമാഅത്ത് സംഘവും തര്‍ബിയ യൂത്ത് സംഘവും ലൈറ്റ് ഓഫ് മദീന പരിപാടിക്കെത്തിയവര്‍ക്കു പകര്‍ന്നുനല്‍കിയത്. കൈതക്കാട് ജുമുഅത്ത് പള്ളിയിലെത്തുമ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ മഹല്ലു നേതാക്കന്മാരെ അവിടെ നിറഞ്ഞുനിന്ന ചെറുപ്പക്കാരെ കണ്ടപ്പോള്‍ ഓര്‍മവന്നത്, നമ്മുടെ നാടുകളിലെ അങ്ങാടി ക്ലബുകളില്‍ ചതുരപ്പെട്ടിക്ക് സൈഡില്‍ ചാരിയിരുന്ന് ഞൊട്ടി ഞൊട്ടി പണത്തിനു വേണ്ടി കളിക്കുന്ന യുവാക്കളെയാണ്. മെയിന്‍നഗരിയില്‍നിന്ന് ജുമുഅത്ത് പള്ളിയിലേക്ക് പോവുന്ന റോഡിനിരുവശവും വത്തക്കവെള്ളം കൊണ്ടും ലൈം സര്‍ബത്തു കൊണ്ടും ഓരോ വീട്ടുകാരും അതിഥികളെ സ്വീകരിച്ചു പരിപാടി അതിമനോഹരമാക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago